പെൻഷൻ അധികാരപ്പെടുത്തൽ ട്രഷറി വഴി
Tuesday, May 3, 2016 12:42 PM IST
തിരുവനന്തപുരം: കേന്ദ്രീകൃത സംവിധാനത്തിലൂടെ പെൻഷൻ നൽകുന്നതിന്റെ ഭാഗമായി ഈ മാസം മുതൽ പെൻഷൻ അധികാരപ്പെടുത്തൽ പൂർണമായും ട്രഷറി വഴി നിർവഹിക്കും. ബാങ്ക് വഴി പെൻഷൻ ലഭിച്ചിരുന്നവരുടെ പെൻഷൻ തുക റിസർവ് ബാങ്ക് വഴി നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിൽ വരവു വച്ചു നൽകും. ഇതിനായി പെൻഷൻകാർ ട്രഷറികളെ സമീപിക്കേണ്ട ആവശ്യമില്ല. സംസ്‌ഥാന പെൻഷൻകാർക്ക് ബാങ്കു വഴിയോ ട്രഷറി സേവിംഗ് അക്കൗണ്ട് വഴിയോ പെൻഷൻ സ്വീകരിക്കുന്നതിന് തുടർന്നും സൗകര്യം ഉണ്ടായിരിക്കും.

ഈ മാസത്തിലെ പെൻഷൻ ഇനിയും ലഭിക്കാത്ത ബാങ്ക് വഴി പെൻഷൻ സ്വീകരിക്കുന്ന പെൻഷൻകാർ, പേര്, പിപിഒ നമ്പർ, മൊബൈൽ നമ്പർ, നിലവിൽ പെൻഷൻ ലഭിക്കുന്ന ബാങ്ക് ബ്രാഞ്ചിന്റെ പേര് എന്നിവ സഹിതം തൊട്ടടുത്ത ട്രഷറിയിൽ ബന്ധപ്പെടണം. പെൻഷൻകാരുടെ പിപിഒ കൈവശം വച്ചിട്ടുള്ള ബാങ്കുകൾ ഇത് അടിയന്തരമായി തൊട്ടടുത്തുള്ള ട്രഷറിയിൽ ഏൽപ്പിക്കണം. വീഴ്ച വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പെൻഷൻ ബുക്ക് ട്രഷറികളിൽ ലഭിച്ചാൽ അന്നേ ദിവസം തന്നെ പെൻഷൻ വിതരണം ചെയ്യുന്നതിന് ട്രഷറി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച പരാതികൾക്ക് ട്രഷറി ഹെൽപ് ലൈൻ നമ്പർ 9496003021, 9447104126–ൽ ബന്ധപ്പെടണം. ധനകാര്യ വകുപ്പിലെ 0471– 2327281 നമ്പരിലും പരാതിപ്പെടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.