സ്റ്റേ 15 ദിവസത്തേക്കു നീട്ടി
Tuesday, May 3, 2016 12:42 PM IST
കൊച്ചി: റിപ്പോർട്ടർ ചാനലിന്റെ ഓഹരിയുമായി ബന്ധപ്പെട്ട കേസിൽ ചാനൽ എംഡി എം.വി. നികേഷ് കുമാർ നൽകിയ ഹർജിയിലെ സ്റ്റേ 15 ദിവസത്തേക്ക് നീട്ടി. കേസ് റദ്ദാക്കണമെന്ന നികേഷിന്റെ ഹർജി മധ്യവേനലവധിക്കുശേഷം പരിഗണിക്കാനും മാറ്റിയിട്ടുണ്ട്.

ചാനലിന്റെ ഓഹരിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നാരോപിച്ച് മൂവാറ്റുപുഴ സ്വദേശി ലാലി ജോസഫ് നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേ നികേഷ് കുമാർ നൽകിയ ഹർജി ജസ്റ്റീസ് രാജ വിജയരാഘവനാണ് പരിഗണിച്ചത്. ഈ ഹർജിയിൽ നേരത്തെ ഹൈക്കോടതി ഒരു മാസത്തെ സ്റ്റേ അനുവദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.