കുറുമ്പനാടം സെന്റ് ആന്റണീസ് സമ്പൂർണ ദീപിക ഇടവക
കുറുമ്പനാടം സെന്റ് ആന്റണീസ് സമ്പൂർണ ദീപിക ഇടവക
Monday, May 2, 2016 12:47 PM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ ആദ്യത്തെ സമ്പൂർണ ദീപിക ഇടവകയായി കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ ഇടവകയെ പ്രഖ്യാപിച്ചു. നിരവധി ഇടവകാംഗങ്ങളുടെ സാന്നിധ്യത്തിൽ സിസ്റ്റർ നെസ്തോർ ഹാളിൽ നടന്ന സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്പൂർണ ഇടവക പ്രഖ്യാപനം നടത്തി.

ദീപിക ജന്മം കൊണ്ടത് ചങ്ങനാശേരി അതിരൂപത പരിധിയിലുള്ള മാന്നാനത്തായിരുന്നു. അതിരൂപത വികാരി ജനറാളായിരുന്ന നിധീരിക്കൽ മാണിക്കത്തനാരായിരുന്നു സ്‌ഥാപക പത്രാധിപരെന്നും സ്‌ഥാപനം മുതൽ അതിരൂപതയും ദീപികയും തമ്മിൽ അഭേദ്യമായ ആത്മബന്ധമാണുള്ളതെന്നും മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു. ധാർമികതയുടെയും സത്യസന്ധതയുടേയും ഉജ്വല ശബ്ദമായ ദീപികയെ ശക്‌തിപ്പെടുത്തി ഒന്നാംനിരയിലെത്തിക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


രാഷ്ര്‌ടദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോൺ.മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി. വികാരി റവ.ഡോ. സേവ്യർ ജെ.പുത്തൻകളം അധ്യക്ഷത വഹിച്ചു. ദീപിക ഫ്രണ്ട്സ് ക്ലബ് അതിരൂപത കോ–ഓർഡിനേറ്റർ ഫാ.ബെന്നി കുഴിയടിയിൽ, അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് കാക്കനാട്ട്, ഡിഎഫ്സി പ്രസിഡന്റ് സി.എസ്.ജോസഫ് ചെത്തിപ്പുഴ, ഗ്രേസ് ദേവസ്യ എന്നിവർ പ്രസംഗിച്ചു. ഇതോടെ, ഇടവകയിലെ ആയിരത്തോളം കുടുംബങ്ങളിലേക്കു ദീപിക കടന്നുചെല്ലും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.