ട്രാഫിക് പോലീസുകാർക്ക് മോരുംവെള്ളം നൽകി യുവജനപ്രസ്‌ഥാനം
Monday, May 2, 2016 12:47 PM IST
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ കൊടും ചൂടിൽ ട്രാഫിക് ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്‌ഥർക്ക് ആശ്വാസമേകി മോരുംവെള്ളം വിതരണം. തമലം തിരുഹൃദയ മലങ്കര കത്തോലിക്കാ ദേവാലയത്തിലെ യുവജനപ്രസ്‌ഥാനത്തിന്റെ നേതൃത്വത്തിലാണ് മോരുംവെള്ളം വിതരണം ചെയ്തത്.

പട്ടം ജംഗ്ഷനിൽ നോർത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ടി. മോഹനൻ നായർ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മോരുംവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.