ഇന്ധനവില വർധന പ്രതിഷേധാർഹം: വി.എം. സുധീരൻ
Monday, May 2, 2016 12:47 PM IST
തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വൻവിലയിടിവ് ഉണ്ടായിട്ടും അതിന്റെ ആനുകൂല്യം പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ ഇന്ധന, പാചക വാതകവില ക്രമാതീതമായി വർധിപ്പിച്ചിരിക്കുന്ന കേന്ദ്രസർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ.

വറചട്ടിയിൽനിന്ന് എരിതീയിലേക്കു ജനങ്ങളെ തള്ളിയിടുന്നതാണ് ഈ നടപടി. ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിന്റെ ഈ ജനദ്രോഹ നടപടിക്കെതിരെ സംസ്‌ഥാന വ്യാപകമായി ശക്‌തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.