തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകി
Monday, May 2, 2016 12:47 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു ചട്ടംലംഘിച്ച് ഒൻപത് ഐഎഎസ് ഉദ്യോഗസ്‌ഥരേയും ചില ഐപിഎസ് ഉദ്യോഗസ്‌ഥരേയും സ്‌ഥലം മാറ്റിയ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടിക്കെതിരെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്ദിക്കു പരാതി നൽകിയതായി ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ എം. തമ്പിദുരൈ പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തലസ്‌ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.