ഷാഹിദ കമാൽ സിപിഎമ്മിൽ ചേർന്നു
Monday, May 2, 2016 12:47 PM IST
ചവറ: എഐസിസി അംഗവും കെപിസിസി എക്സിക്യുട്ടീവ് അംഗവുമായ ഷാഹിദാ കമാൽ സിപിഎമ്മിൽ ചേർന്നു. ചവറയിലെ എൽഡിഎഫ് സ്ഥാനാർഥി എൻ.വിജയൻ പിള്ളയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇടപ്പള്ളി കോട്ടയിൽ ഇന്നലെ നടന്ന കൺവൻഷനിലാണ് ഷാഹിദാ കമാലും കൂട്ടരും എത്തിയത്. യോഗത്തിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇവരെ സിപിഎമ്മിലേക്കു സ്വാഗതം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.