ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ അവാർഡ് ബോയ്സ് ടൗണിന്
Monday, May 2, 2016 12:41 PM IST
പാലാ: ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കലിന്റെ പേരിൽ ഏർപ്പെടുത്തിയ സംസ്‌ഥാനത്തെ മികച്ച അഗതി ശുശ്രൂഷാ സ്‌ഥാപനത്തിനുള്ള പ്രഥമ അവാർഡ് പാലാ ബോയ്സ് ടൗണിന്. ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കൽ സാന്ത്വന ഫൗണ്ടേഷനു വേണ്ടി വി.വി .മൈക്കിൾ തോട്ടുങ്കൽ ഏർപ്പെടുത്തിയിട്ടുള്ള ഫലകവും 25000 രൂപയും അടങ്ങുന്ന അവാർഡ്, ഫാ. കൈപ്പൻപ്ലാക്കലിന്റെ രണ്ടാം ചരമവാർഷിക ദിനമായ നാലിനു വൈകുന്നേരം 4.45 ന് പാലാ ചെത്തിമറ്റം ദൈവദാൻ സെന്റർ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോ സഫ് കല്ലറങ്ങാട്ട് സമ്മാനിക്കും.


മുനിസിപ്പൽ ചെയർപേഴ്സൺ ലീനാ സണ്ണി, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ദൈവദാൻ കോൺഗ്രിഗേഷൻ ഡയറക്ടർ റവ.ഡോ. ജോൺ തേയ്ക്കാനത്ത്, സ്നേഹഗിരി കോൺഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ ശോഭ, ഫൗണ്ടേഷൻ പ്രസിഡന്റ് വി.വി. മൈക്കിൾ തോട്ടുങ്കൽ, ഡോ. സെബാസ്റ്റ്യൻ നരിവേലി, ടോമി സിറിയക് ഞാവള്ളിൽതെക്കേൽ, തോമസ് ജോൺ ഞാവള്ളിൽതെക്കേൽ എന്നിവർ പ്രസംഗിക്കും.

അനുസ്മരണയോഗത്തിനു മുമ്പ് ഫാ. ഏബ്രാഹം കൈപ്പൻപ്ലാക്കലിനെക്കുറിച്ചുള്ള ഡോക്കുമെന്ററി പ്രദർശിപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.