മില്ലുകൾക്ക് കൂലി കൂട്ടിയ നടപടി വ്യവസ്‌ഥകളോടെ നടപ്പാക്കാം
Monday, May 2, 2016 12:41 PM IST
കൊച്ചി: കർഷകരിൽനിന്നു ശേഖരിച്ച നെല്ല് കുത്തി അരിയാക്കി നൽകുന്നതിനു സ്വകാര്യമില്ലുകൾക്കു സപ്ലൈകോ നൽകുന്ന കൂലി വർധിപ്പിച്ച നടപടി വ്യവസ്‌ഥകളോടെ നടപ്പാക്കാൻ സർക്കാരിനു തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകി.

കൂലിവർധന നടപ്പാക്കുന്നതു തടഞ്ഞുകൊണ്ടുള്ള തെരഞ്ഞെടുപ്പുകമ്മീഷന്റെ നേരത്തെയുള്ള ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഈ അനുമതിയുടെ പശ്ചാത്തലത്തിൽഹൈക്കോടതി തീർപ്പാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.