മാനനഷ്ടം: വി.എസിനെതിരായ പരാതി തള്ളിയെന്ന വാർത്ത തെറ്റ്
Saturday, April 30, 2016 2:16 PM IST
തിരുവനന്തപുരം: ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്ടക്കേസ് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതി തള്ളി എന്ന മട്ടിൽ വന്ന വാർത്തകൾ തികച്ചും വാസ്തവവിരുദ്ധമാണെന്ന് ഉമ്മൻ ചാണ്ടിക്കായി ഹാജരായ അഡ്വ.എ.സന്തോഷ്കുമാർ വ്യക്‌തമാക്കി. ഇടക്കാല ഉത്തരവിനായി സമർപ്പിച്ച ഹർജിയിൽ വി.എസ്. അച്യുതാനന്ദന് ആക്ഷേപം സമർപ്പിക്കാൻ കേസ് മേയ് 12ലേക്കു മാറ്റിവയ്ക്കുക മാത്രമാണുണ്ടായത്.

മാനനഷ്ടക്കേസിൽ അടിയന്തര ഹർജി കേൾക്കണമെന്നും ഇടക്കാല ഉത്തരവ് വേണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി അവധിക്കാല കോടതിയിൽ ഇടക്കാല പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കാലമായതിനാൽ മേയ് 16ന് മുൻപ് കേസ് തീർക്കണമെന്ന് ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനെ എതിർത്ത പ്രതിഭാഗം അഭിഭാഷകൻ, വി.എസ് അമ്പലപ്പുഴയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും കേസ് പഠിക്കാനും മറുപടി നൽകാനും സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടു.

ഇതേത്തുടർന്ന് തുടർവാദ ത്തിനും ഇടക്കാല ഉത്തരവ് നൽകുന്നതിൽ ആക്ഷേപവും രേഖകളുമുണ്ടെങ്കിൽ പ്രതിഭാഗത്തിന് അവ ഹാജരാക്കാനുമായി കോടതി കേസ് മാറ്റിവച്ചു.

അതേസമയം, ലോകായുക്‌തയിൽ 12 കേസുകൾ മുഖ്യമന്ത്രിക്കെതിരേ ഉണ്ടെന്നും വി.എസ് ഈ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായും പ്രതിപക്ഷനേതാവിന്റെ അഭിഭാഷകൻ അഡ്വ.ചെറുന്നിയൂർ പി. ശശിധരൻ നായർ പറഞ്ഞു. എന്നാൽ, ലോകായുക്‌തയിൽ ഒരു കേസും നിലവിലില്ലെന്നും രണ്ടാഴ്ച അനുവദിക്കുന്നതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഖ്യമന്ത്രിയെ ദോഷകരമായി ബാധിക്കുമെന്നും അഡ്വ.എ. സന്തോഷ്കുമാർ മറുവാദമുന്നയിച്ചു.


ഈ സന്ദർഭത്തിലാണ്, നിങ്ങളൊക്കെക്കൂടി കോടതിയെ എതിർ പാർട്ടിക്കാരനോ, പാർട്ടിക്കോ എതിരായുള്ള ആരോപണം ഉന്നയിക്കാനുള്ള വേദിയാക്കുന്നതെന്തിന്? <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ണവ്യ ്യീൗ ുലീുഹല മൃല ാമസശിഴ രീൗൃേ മെ മ ുഹമളേീൃാ ളീൃ ൃമശശെിഴ വേല മഹഹലഴമശേീി മഴമശിെേ വേല ീുുീിലിേ ുീഹശശേരെ ീൃ ുീഹശശേരമഹ ുമൃശേലെ?) എന്ന് കോടതി ചോദിച്ചത്. അല്ലാതെ മുഖ്യമന്ത്രി കൊടുത്ത കേസിനെ ഉദ്ദേശിച്ചായിരുന്നില്ല ഈ പരാമർശം.

തന്റെ കക്ഷിയുടെ പരാതിക്കു പരിഹാരം തേടിയാണ് ഇവിടെ വന്നതെന്നും ഇവിടെ അല്ലാതെ എവിടെ പോകുമെന്നും ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ വാദിച്ചു. സമാനമായ കേസിൽ വി.എസിനെ കോടതി മുൻപും ശിക്ഷിച്ചിട്ടുള്ള കാര്യവും അദ്ദേഹം കോടതിയെ ഓർമിപ്പിച്ചു. ഇത് അംഗീകരിച്ച കോടതി, കൗണ്ടർ ഫയൽചെയ്യാൻ പ്രതിഭാഗം അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു.

ഉമ്മൻ ചാണ്ടിക്കുവേണ്ടി സ്വകാര്യ അഭിഭാഷകനായാണു ഹാജരാകുന്നതെന്നു തുടക്കത്തിലേ കോടതിയോടു വ്യക്‌തമാക്കിയിരുന്നതായും അഡ്വ.എ. സന്തോഷ്കുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.