ബിജെപിയുടെ സാന്നിധ്യമില്ലാത്ത നിയമസഭ ലക്ഷ്യമെന്ന് ആന്റണി
Saturday, April 30, 2016 1:54 PM IST
തിരുവനന്തപുരം: ബിജെപിയുടെ സാന്നിധ്യമില്ലാത്ത നിയമസഭയാണു സംസ്‌ഥാനത്തു യുഡിഎഫിന്റെ ലക്ഷ്യമെന്നു കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്റണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും പത്തു കേന്ദ്രമന്ത്രിമാരും എംപിമാരും കേരളത്തിൽ ദിവസങ്ങളോളം പ്രചരണം നടത്തുന്നതിനു പിന്നിൽ അപകടം പതിയിരിക്കുന്നുണ്ടെന്നും കേസരി സ്മാരക ട്രസ്റ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കവേ ആന്റണി പറഞ്ഞു.

സമുദായ സൗഹാർദമാണു കേരളത്തിന്റെ അടിസ്‌ഥാനസ്വഭാവം. ബിജെപിക്കു നിയമസഭയിൽ പ്രാതിനിധ്യം ലഭിച്ചാൽ മതസൗഹാർദത്തിനു കോട്ടം തട്ടും. സാമുദായിക വേർതിരിവ് ഉണ്ടാക്കി നേട്ടം കൊയ്യാനാണ് ആർഎസ്എസ് ശ്രമം. ബിജെപിയുടെ നിലപാടുകളാണു കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി. ബീഫ് കഴിക്കുന്നതിനെതിരേയുണ്ടായ പ്രശ്നം ഇതിന് ഉദാഹരണമാണ്. ബിജെപിയുടെ ശ്രമം കേരളത്തിലും വർഗീയ ധ്രുവീകരണം സൃഷ്‌ടിക്കുകയാണ്. എന്നാലേ അവർക്കു വേരുപിടിക്കാൻ കഴിയൂ എന്നും ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.