മികച്ച കുറ്റാന്വേഷകർക്കു ബാഡ്ജ് ഓഫ് ഓണർ
മികച്ച കുറ്റാന്വേഷകർക്കു ബാഡ്ജ് ഓഫ് ഓണർ
Saturday, April 30, 2016 1:49 PM IST
തിരുവനന്തപുരം: കുറ്റാന്വേഷകർക്കു പരിശീലനത്തിനു പുറമെ ജന്മസിദ്ധമായ കഴിവും അന്വേഷണ പുരോഗതിക്കു പ്രധാനമാണെന്നു സംസ്‌ഥാന പോലീസ് മേധാവി ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടു. പല സുപ്രധാന കേസുകളിലെയും പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്‌ഥർ ജന്മസിദ്ധമായ കഴിവ് കൂടി ലഭിച്ചവരാണ്. താൻ എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോൾ ഉന്നതരായ പോലീസ് ഉദ്യോഗസ്‌ഥരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്. അവരെല്ലാവരും ജന്മസിദ്ധമായ കഴിവിന് ഉടമകളുമായിരുന്നുവെന്നും ഡിജിപി ടി.പി. സെൻകുമാർ അഭിപ്രായപ്പെട്ടു. പോലീസ് ട്രെയിനിംഗ് കോളജിൽ സംഘടിപ്പിച്ച മികച്ച കുറ്റാന്വേഷകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡിവൈഎസ്പി തലം വരെ മികച്ച കുറ്റാന്വേഷണം നടത്തിയവരെ അനുമോദിക്കാനും ആദരിക്കാനുമായാണു ബാഡ്ജ് ഓഫ് ഓണർ ചടങ്ങ് സംഘടിപ്പിച്ചത്. 2014 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ കേരളത്തിൽ നടന്ന സുപ്രധാനമായ കേസുകളിലെ പ്രതികളെ പിടികൂടിയ അന്വേഷണ ഉദ്യോഗസ്‌ഥരെയാണു ചടങ്ങിൽ ബാഡ്ജ് ഓണർ നൽകി അനുമോദിച്ചത്.


<ആ>കുറ്റാന്വേഷണമികവിന് ’ബാഡ്ജ് ഓഫ് ഓണർ’ ലഭിച്ച പോലീസ് ഉദ്യോഗസ്‌ഥർ

തിരുവനന്തപുരം: പി.എ. വർഗീസ്, ഡിവൈഎസ്പി, ഇരിങ്ങാലക്കുട, കെ.ജെ. പീറ്റർ, ഇൻസ്പെക്ടർ ഓഫ് പോലീസ്, കൊടുങ്ങല്ലൂർ, പി.ജെ. ഫ്രാൻസിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കൊടുങ്ങല്ലൂർ, വി. അജിത്ത്, ഡിവൈഎസ്പി കോട്ടയം, എ.ജെ. തോമസ്, ഇൻസ്പെക്ടർ ഓഫ് പോലീസ് കോട്ടയം ഈസ്റ്റ്, ഡി.സി. വർഗീസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ(ഗ്രേഡ്) കോട്ടയം, വി.കെ. സനൽകുമാർ, ഡിവൈഎസ്പി ആലുവ, കെ. മനോജ് കുമാർ, സർക്കിൾ ഇൻസ്പെക്ടർ വടക്കേക്കര, ജി. അനൂപ്, സബ് ഇൻസ്പെക്ടർ വടക്കേക്കര, എസ്. ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ കഴക്കൂട്ടം, ആർ. ജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ പാങ്ങോട് പോലീസ് സ്റ്റേഷൻ, ഷിബു, സീനിയർ സിവിൽ പോലീസ് ഓഫീസർ കഴക്കൂട്ടം, സക്കറിയ മാത്യൂ, ഇൻസ്പെക്ടർ ഓഫ് പോലീസ് വിഴിഞ്ഞം, എ. ലോറൻസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കോവളം, വി.എസ്.വിനീഷ്, സിവിൽ പോലീസ് ഓഫീസർ ഡിഎച്ച്ക്യു തിരുവനന്തപുരം സിറ്റി, ആർ. വിജയൻ, ഇൻസ്പെക്ടർ ഓഫ് പോലീസ് നെടുമങ്ങാട്, ജി. സുനിൽ, സബ് ഇൻസ്പെക്ടർ നെടുമങ്ങാട്, അനിൽ കുമാർ, ഇൻസ്പെക്ടർ ഓഫ് പോലീസ് ആറ്റിങ്ങൽ, വി.വി. ജ്യോതിഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ ആറ്റിങ്ങൽ, കെ.എഫ്. ജോബ്, ഡിറ്റക്ടീവ് സബ് ഇൻസ്പെക്ടർ സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു–കക, എറണാകുളം, അഗസ്റ്റിൻ വർഗീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു–കക, എറണാകുളം, കെ.ആർ. റെജി, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു, എറണാകുളം, കെ.പി.തങ്കരാജ് ,സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു, എറണാകുളം, പി.ഐ. റഫീക്ക്, സിവിൽ പോലീസ് ഓഫീസർ സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു, എറണാകുളം, സജി ജോൺ, സിവിൽ പോലീസ് ഓഫീസർ, സിബിസിഐഡി, എച്ച്എച്ച്ഡബ്ല്യു, എറണാകുളം, പി. ഗോപകുമാരൻ നായർ, അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി, സിബിസിഐഡി, ഹെഡ്ക്വാർട്ടേഴ്സ്, തിരുവനന്തപുരം, പി.കെ. സുധാകരൻ, ഇൻസ്പെക്ടർ ഓഫ് പോലീസ് കാസർഗോഡ്, യു. പ്രേമൻ, ഇൻസ്പെക്ടർ ഓഫ് പോലീസ് നീലേശ്വരം, മോഹനൻ, സബ് ഇൻസ്പെക്ടർ (ഗ്രേഡ്), ചന്ദേര, ദിവാകരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ, ചന്ദേര, ജയചന്ദ്രൻ പിള്ള, അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ഗുരുവായൂർ, എം.പി. ഡേവിസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ സിറ്റി, വി.കെ. അൻസാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, സ്പെഷൽ ബ്രാഞ്ച് തൃശൂർ സിറ്റി, വിപിൻ ദാസ്, ഇൻസ്പെക്ടർ ഓഫ് പോലീസ് വടക്കാഞ്ചേരി, മൊഹമ്മദ് അഷ്റഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ, കുന്ദംകുളം, അനന്ദൻ, സിവിൽ പോലീസ് ഓഫീസർ, വടക്കാഞ്ചേരി, കെ.ആർ. മനോജ്, ഇൻസ്പെക്ടർ ഓഫ് പോലീസ്, പുത്തൻകുരിശ്, ശശിധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ, പുത്തൻകുരിശ, റോയി, സീനിയർ സിവിൽ പോലീസ് ഓഫീസർ രാമമംഗലം, സി.കെ. ഉത്തമൻ, ഇൻസ്പെക്ടർ ഓഫ് പോലീസ്, ഹിൽ പാലസ് പോലീസ് സ്റ്റേഷൻ, പി.ആർ. സന്തോഷ്, സബ് ഇൻസ്പെക്ടർ ഹിൽ പാലസ് പോലീസ് സ്റ്റേഷൻ, വി.എൻ.സുരേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അമ്പലമേട്, കെ.എം. സജീവ്, എസ്ഐ കോതമംഗലം, നോബിൾ മാനുവൽ, എസ്ഐ കോതമംഗലം, വി.ജെ. ജോർജ്, എഎസ്ഐ (ഗ്രേഡ്), കോതമംഗലം, മനുരാജ്,എസ്ഐ പത്തനംതിട്ട, എസ്. രാധാകൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഡി.എച്ച്.ക്യു, പത്തനംതിട്ട, ചന്ദ്രകുമാർ, ഇൻസ്പെക്ടർ ഓഫ് പോലീസ് പാറശാല, വൽസലൻ എസ്ഐ പൊഴിയൂർ, എൻ.കെ. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പാറശാല, ബിനു വർഗീസ്, ഇൻസ്പെക്ടർ ഓഫ് പോലീസ് മല്ലപ്പള്ളി, ബി. വിനോദ് കുമാർ, എസ്ഐ ആറൻമുള, ബിജു മാത്യൂ സിവിൽ പോലീസ് ഓഫീസർ, ഡിഎച്ച്ക്യൂ പത്തനംതിട്ട, തമ്പി.എസ്. ദുർഗാദത്ത്, ഡിവൈഎസ്പി തിരുവല്ല, എൽ.ടി.ലിജു, സിവിൽ പോലീസ് ഓഫീസർ, ഡിഎച്ച്ക്യൂ പത്തനംതിട്ട, ജെ. രാജേഷ്, സിവിൽ പോലീസ് ഓഫീസർ റാന്നി, അമ്മിണികുട്ടൻ, ഇൻസ്പെക്ടർ ഓഫ് പോലീസ് കിളിമാനൂർ, ജലാലുദ്ദീൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഗ്രേഡ്) പാങ്ങോട്, ഫിറോസ് ഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കിളിമാനൂർ, പ്രതാപൻ നായർ, ഡിവൈഎസ്പി ആറ്റിങ്ങൽ, വി. അബ്ദുൾ നജീബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ, എസ്ബിസിഐഡി, പാലക്കാട് ഡിറ്റാച്ച്മെന്റ്, വി.യു. കുര്യാക്കോസ്, ഡിവൈഎസ്പി, കാഞ്ഞിരപ്പള്ളി, സജു വർഗീസ്, ഇൻസ്പെക്ടർ ഓഫ് പോലീസ് പാമ്പാടി, പി.വി. വർഗീസ്, സബ് ഇൻസ്പെക്ടർ (ഗ്രേഡ്), കാഞ്ഞിരപ്പള്ളി, ഒ.എം. സുലൈമാൻ, സബ് ഇൻസ്പെക്ടർ (ഗ്രേഡ്) എരുമേലി, എ.എം. മാത്യു, സബ് ഇൻസ്പെക്ടർ (ഗ്രേഡ്), മുണ്ടക്കയം, കെ.കെ. രാജേഷ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ഗ്രേഡ്) വാകത്താനം, വി.എസ്. ഷിബുകുട്ടൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കുമരകം, കെ.എസ്. അഭിലാഷ്, സിവിൽ പോലീസ് ഓഫീസർ ചങ്ങനാശേരി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.