സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷാ പരിശീലനം ജൂൺ ആറിന് തുടങ്ങും
Saturday, April 30, 2016 1:49 PM IST
തിരുവനന്തപുരം: തിരുവനന്തപുരം, പ്ലാമൂട്, ചാരാച്ചിറയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ അക്കാഡമിയിലും പൊന്നാന്നിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് റിസർച്ച് സെന്ററിലും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്കു വിദ്യാർഥികളെ സജ്‌ജരാക്കാൻ വേണ്ടിയുള്ള പരിശീലന ക്ലാസുകൾ ജൂൺ ആറിന് ആരംഭിക്കും. ആറു മാസം ദൈർഘ്യമുള്ള റഗുലർ ബാച്ചും ഒരു വർഷം ദൈർഘ്യമുള്ള വീക്കെന്റും ഈവനിംഗും ബാച്ചുകളുമാണ് തുടങ്ങുന്നത്. അപേക്ഷാ ഫോം രണ്ടു മുതൽ നൽകും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 20.

പ്രവേശനത്തിനുള്ള എഴുത്തു പരീക്ഷ 22നു രാവിലെ അതതു സെന്ററുകളിൽ 11ന് നടത്തും. അന്നു തന്നെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. 23 മുതൽ പ്രവേശനം നൽകും. അപേക്ഷഫോം 100 രൂപ ഫീസൊടുക്കി നേരിട്ടും, വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവർ ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ പേരിൽ തിരുവനന്തപുരത്തു മാറാവുന്ന തരത്തിൽ ഏതെങ്കിലും ദേശസാർകൃത ബാങ്കിൽനിന്ന് എടുത്ത 100 രൂപയുടെ ഡിഡിയും രണ്ട് പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോയും സഹിതം, അപേക്ഷ തപാൽമാർഗം അയക്കണം. ദുർബല വിഭാഗങ്ങളിൽനിന്നുള്ള പരിശീലനാർഥികൾക്കു പരിമിതമായ സ്കോളർഷിപ്പ് സൗകര്യം ലഭ്യമാണ്. പ്രവേശന പരീക്ഷയ്ക്കു വേണ്ടി പ്രത്യേകം ഹാൾടിക്കറ്റുകൾ അയയ്ക്കില്ല. അപേക്ഷകർ അന്നേദിവസം സെന്ററുകളിൽ ഹാജരാകണം.


വിലാസം: ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, ആനത്തറ ലെയിൻ, ചാരാച്ചിറ, കവടിയാർ പി.ഒ, തിരുവനന്തപുരം, ഫോൺ – 0471 2313065, 2311654. വെബ്സൈറ്റ്: <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.രരലസ.ീൃഴ, ംംം.സരെമെ.ീൃഴ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.