1,647 പത്രികകൾ
1,647 പത്രികകൾ
Friday, April 29, 2016 1:26 PM IST
തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത് 1647 സ്‌ഥാനാർഥികൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 1373 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ച ഇന്നലെ മാത്രം 734 പേർ പത്രിക സമർപ്പിച്ചു. സൂക്ഷ്മ പരിശോധന ഇന്നു നടക്കും.

പത്രികകളുടെ എണ്ണം ജില്ല തിരിച്ച് (ബ്രാക്കറ്റിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച പത്രികകൾ), തിരുവനന്തപുരം 164 (153), കൊല്ലം 115 (95), പത്തനംതിട്ട 55 (50), ആലപ്പുഴ 98 (87), കോട്ടയം 104 (80), ഇടുക്കി 61 (53), എറണാകുളം 187 (134), തൃശൂർ 135 (122), പാലക്കാട് 128 (115), മലപ്പുറം 204 (146), കോഴിക്കോട് 168 (141), വയനാട് 41 (24), കണ്ണൂർ 127 (119), കാസർഗോഡ് 60 (54). ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ് 204, കുറവ് വയനാട് 41.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ച 1,373 പേരിൽ 227 പേരുടെ പത്രിക തള്ളിയിരുന്നു. 151 പേർ പത്രിക പിൻവലിച്ചു. ഒടുവിൽ 971 പേരാണു നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്നത്.

തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഡോ. നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള സംഘം നാളെ മുതൽ ചൊവ്വാഴ്ച വരെ തിരുവനന്തപുരത്ത് സന്ദർശനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.