നാളത്തെ പരീക്ഷയ്ക്കു മാറ്റമില്ല
Friday, April 29, 2016 1:26 PM IST
സിബിഎസ്ഇ നാളെ നടത്തുന്ന ഓൾ ഇന്ത്യ പ്രീമെഡിക്കൽ എൻട്രൻസ് ടെസ്റ്റ് (എഐപിഎംടി) സുപ്രീംകോടതി നിർദേശിച്ച നാഷണൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ് (നീറ്റ്) ആയി പരിഗണിക്കും.

അതായത് എംബിബിഎസിനും ബിഡിഎസിനുമുള്ള 15 ശതമാനം കേന്ദ്ര ക്വോട്ടയിലേക്കായി നടത്തുന്ന പരീക്ഷ നീറ്റിന്റെ ഒന്നാം പരീക്ഷയാകും. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാത്തവർക്ക് ജൂലൈ 24–ലെ പരീക്ഷയ്ക്ക് അപേക്ഷിക്കാം. അതുകൂടി കഴിഞ്ഞ് ഓഗസ്റ്റ് 17–നാണ് ഫലംവരുക.

<ആ>രാവിലെ പത്തുമുതൽ

നാളെ രാവിലെ പത്തിനാണ് പരീക്ഷ. 6.5 ലക്ഷം പേർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് നാളത്തെ പരീക്ഷ. പ്രാദേശിക ഭാഷകളിൽ ഇല്ല.

<ആ>മേയ് 21 മുതൽ അപേക്ഷിക്കാം


ജൂലൈ 24–ലെ നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ മേയ് 21 മുതൽ ഓൺലൈനായി നൽകാം. ജൂലൈ ഒന്നിനകം അപേക്ഷയിലെ തിരുത്തലിന് അവസരമുണ്ടാകും. ജൂലൈ എട്ടു മുതൽ അഡ്മിറ്റ് കാർഡ് ലഭിക്കും.

<ആ>എഴുതിയ പരീക്ഷയുടെ ഗതി

സുപ്രീംകോടതി വിധി പുനഃപരിശോധിച്ചു തിരുത്തുന്നില്ലെങ്കിൽ കേരളത്തിന്റേതടക്കം ഇതുവരെ നടന്ന പരീക്ഷകളൊന്നും ഇക്കൊല്ലത്തെ എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനു പ്രസക്‌തമല്ല. എന്നാൽ ആയുർവേദ, ഹോമിയോ, യുനാനി, അഗ്രികൾച്ചർ, വെറ്ററിനറി, ഫിഷറീസ് തുടങ്ങിയവയ്ക്കുള്ള പ്രവേശനത്തിന് കഴിഞ്ഞദിവസം നടത്തിയ പ്രവേശനപരീക്ഷയുടെ അടിസ്‌ഥാനത്തിലാകും പ്രവേശനം. ആ കോഴ്സുകൾ സുപ്രീംകോടതി ഉത്തരവിന്റെ പരിധിയിൽ വരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.