ആർഎസ്എസ് ഒന്ന് ഗ്രേഡിന് സബ്സിഡി അവസാനിപ്പിച്ചു
Friday, April 29, 2016 1:26 PM IST
കോട്ടയം: ആർഎസ്എസ് ഒന്ന് ഗ്രേഡ് റബറിന് ആഭ്യന്തരവില കിലോയ്ക്ക് 160 രൂപയിലെത്തിയതിനാൽ ഏപ്രിൽ 15 മുതൽ ഈ ഗ്രേഡിൽപ്പെട്ട റബർ ബില്ലുകൾ വില സ്‌ഥിരതാ പദ്ധതിയിൽ അപ്ലോഡ് ചെയ്യരുതെന്നു റബർ ബോർഡ് അറിയിച്ചു. സബ്സിഡി പരമാവധി തുകയായ 150 രൂപയ്ക്കും മുകളിൽ വില ഉയർന്നതിലാണ് ഈ നിർദേശം.

എന്നാൽ മറ്റ് ഗ്രേഡിൽപ്പെട്ട റബർ ബില്ലുകൾ തുടർന്നും അപ് ലോഡ് ചെയ്യാം. നിലവിൽ ഏപ്രിൽ ഒന്നു വരെ ലഭിച്ച ബില്ലുകളുടെ പരിശോധനയാണു നടക്കുന്നത്. ലാറ്റക്സിന് 140 രൂപയ്ക്കു മുകളിലെത്തിയെങ്കിലും മാസ ശരാശരി വില ഇതിലും താഴെയായതിനാൽ തുടർന്നും ബില്ലുകൾ അപ്ലോഡ് ചെയ്യാം. ഇന്നലെ വരെ പദ്ധതിയിൽ ആകെ 515 കോടി രൂപയ്ക്കുള്ള ബില്ലുകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. സൂക്ഷപരിശോധനയ്ക്കുശേഷം 375 കോടിയുടെ ബില്ലുകൾക്ക് അനുമതി നൽകി. ഇതോടകം 357 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തി. പദ്ധതിയിൽ 55 കോടി സഹായം ലഭിച്ച കണ്ണൂർ ജില്ലയാണ് ഒന്നാമത്. 40 കോടി ലഭിച്ച കോട്ടയം രണ്ടാം സ്‌ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.