കെ.സി. ജോസഫിന് 66.72 ലക്ഷത്തിന്റെയും ഭാര്യയ്ക്ക് 1.35 കോടിയുടെയും സ്വത്ത്
Friday, April 29, 2016 1:26 PM IST
ശ്രീകണ്പുരം: ഇരിക്കൂർ മണ്ഡ ലം യുഡിഎഫ് സ്‌ഥാനാർഥി കെ.സി. ജോസഫിന് ആകെ 66,72,422 രൂപയുടെ സ്വത്ത്. കൈവശമുള്ളത് 20,000 രൂപയും എട്ട് ഗ്രാം തൂക്കം വരുന്ന സ്വർണമോതിര വും. ഒൻപത് ലക്ഷം രൂപയുടെ കാർ വാങ്ങാൻ ബാങ്കിൽനിന്നു വായ്പയെടുത്ത 3,57,127 രൂപ ബാ ധ്യതയായുണ്ട്. ഭാര്യയ്ക്ക് 1,35,43,005 രൂപയുടെ സ്വത്താണുള്ളത്. കൈയിൽ 5,000 രൂപയും 8.20 ലക്ഷം രൂപ വിലവരുന്ന 328 ഗ്രാം സ്വർണവുമുണ്ട്. കോട്ടയം ജില്ല യിലെ വിജയപുരം പഞ്ചായത്തി ൽ 30 ലക്ഷം രൂപ വിലമതിക്കുന്ന വീടുണ്ട്. ഇൻഷ്വറൻസുകളിലായി 1,91,000 രൂപയുടെ പോളിസിയുണ്ട്. 1, 50,000 രൂപ വിലവരുന്ന കാറും ബാങ്കിൽ 13,62,156 രൂപയുടെ ബാധ്യതയുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.