കേസൊന്നുമില്ലെന്നു സത്യവാങ്മൂലത്തിൽ ഉമ്മൻചാണ്ടി
കേസൊന്നുമില്ലെന്നു സത്യവാങ്മൂലത്തിൽ ഉമ്മൻചാണ്ടി
Friday, April 29, 2016 1:18 PM IST
കോട്ടയം: തന്റെ പേരിൽ കേസുകളില്ലെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഉമ്മൻ ചാണ്ടിയുടെ കൈവശം പണമൊന്നുമില്ല.

ഭാര്യ മറിയാമ്മ കൈവശം 10,516 രൂപയും ആശ്രിതന്റെ 942 രൂപയുമുണ്ട്. മുഖ്യമന്ത്രിയുടെ കൈവശം 32 ഗ്രാം സ്വർണമുണ്ട്. ഇതിന് 1,48,880 രൂപ മതിപ്പുവില വരും. എലിസബത്തിന്റെ കൈവശം 296 ഗ്രാം സ്വർണമുണ്ട്. ഇതിന് 8,16,960 രൂപ മതിപ്പുവില വരും. ഭാര്യയുടെ പേരിൽ 2,750 ചതുരശ്രയടി വിസ്തീർണമുള്ള വീടുണ്ട്. ഇതിന് 75 ലക്ഷം രൂപ വിലവരും. ഇതിനു പുറമേ പതിമൂന്നേകാൽ സെന്റ് സ്‌ഥലം വേറെയുമുണ്ട്. മറിയാമ്മയ്ക്ക് 18,47,556 രൂപയുടെ ബാങ്ക് ലോണും ആശ്രിതന് 4,91,535 രൂപയുടെ ബാങ്ക് ലോണുമുണ്ട്.


ഉമ്മൻചാണ്ടിക്ക് ആറു ബാങ്ക് അക്കൗണ്ടുകളിലായി 97,160 രൂപ നിക്ഷേപമുണ്ട്. ഇതിൽ ഒരു അക്കൗണ്ട് ഉമ്മൻചാണ്ടിയുടെയും ഫിൽസൺ മാത്യൂസിന്റെയും പേരിൽ തെരഞ്ഞെടുപ്പിനുവേണ്ടിയുള്ള ജോയിന്റ് അക്കൗണ്ടാണ്. ഈ അക്കൗണ്ടിൽ 30,000 രൂപയുണ്ട്.

ഭാര്യ മറിയാമ്മയ്ക്ക് അഞ്ച് ബാങ്ക് അക്കൗണ്ടുകളായി 10,66,087 രൂപയുടെ നിക്ഷേപമുണ്ട്. ആശ്രിതന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി 5,08,929 രൂപ നിക്ഷേപമുണ്ട്. ഉമ്മൻചാണ്ടിക്ക് വിവിധ കമ്പനികളിലായി 1,19,800 രൂപയുടെ ഷെയറുകളുമുണ്ട്. ഭാര്യ മറിയാമ്മയ്ക്ക് മുത്തൂറ്റ് ഫിനാൻസിൽ 11 ലക്ഷം രൂപയുടെയും ആശ്രിതന് എട്ടു ലക്ഷം രൂപയുടെയും ബോണ്ടുകളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.