കൊച്ചി വിമാനത്താവളം മറയാക്കി ഓൺലൈൻ കാർ വില്പന തട്ടിപ്പ്
Friday, April 29, 2016 1:18 PM IST
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്‌ഥയുടെ കാർ എയർപോർട്ട് പാർക്കിംഗ് ഏരിയയിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും വാങ്ങാൻ താത്പര്യമുള്ളവർ പ്രാഥമിക നടപടിക്കായി നിശ്ചിത തുക ബാങ്കിൽ നിക്ഷേപിക്കണമെന്നും സൗജന്യ ഓൺലൈൻ ക്ലാസിഫൈഡ് പരസ്യസൈറ്റിൽ അറിയിപ്പു നൽകി തട്ടിപ്പ്.

ഫോക്സ്വാഗൺ ജെറ്റ, ഹോണ്ട മൊബിലിയോ കാറുകളുടെ ഫോട്ടോ പ്രദർശിപ്പിച്ച് ഒഎൽഎക്സ് സൈറ്റിലൂടെയുള്ള തട്ടിപ്പിൽ നിരവധി പേർ വഞ്ചിതരായി. പരസ്യത്തോടൊപ്പമുള്ള ഫോൺ നമ്പറിൽ വിളിക്കുമ്പോൾ വിമാനത്താവളത്തിലെ ഉദ്യോഗസ്‌ഥയാണെന്നു സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീയാണ് സംസാരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവർ നിർദേശിക്കുന്നു. ജോലിത്തിരക്കിലായതിനാൽ നേരിൽ കാണാൻ ബുദ്ധിമുട്ടാണെന്നും തുക നിക്ഷേപിച്ച ശേഷം വിമാനത്താവളത്തിലെത്തി കച്ചവടം ഉറപ്പിക്കാമെന്നും അറിയിക്കുന്നു. ഈ വാഗ്ദാനത്തിൽ നിരവധി പേർ കുടങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.