കോടതിയെ രാഷ്ട്രീയ കളിക്കളമാക്കരുതെന്ന്
Friday, April 29, 2016 1:11 PM IST
തിരുവനന്തപുരം: കോടതിയെ രാഷ്ട്രീയ കളിക്കളമാക്കരുതെന്നു കോടതി. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ മാനനഷ്‌ടക്കേസിൽ ഇരുവിഭാഗത്തിന്റെയും അഭിഭാഷകരുടെ വാദപ്രതിവാദങ്ങൾക്കിടെയാണ് അവധിക്കാല ജില്ലാ കോടതി ജഡ്ജി കെ.പി. ഇന്ദിര ഇത്തരത്തിൽ പരാമർശിച്ചത്.

കേസുകളൊന്നുമില്ലാത്ത തനിക്കെതിരേ കേസുണ്ടെന്ന രീതിയിൽ, പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്തെ യോഗത്തിൽ വി.എസ് കളവായ പരാമർശം നടത്തിയെന്നും അതിനാൽ ഇത്തരം പ്രസംഗങ്ങൾ ആവർത്തിക്കുന്നത് ഉടൻ തടയണമെന്നും ഒരു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഉമ്മൻ ചാണ്ടി അഭിഭാഷകനായ എ. സന്തോഷ്കുമാർ മുഖേന വ്യാഴാഴ്ച ഹർജി നൽകിയത്.


കേസിൽ ഇന്നലെ വാദം നടന്നപ്പോൾ അച്യുതാനന്ദന്റെ അഭിഭാഷകൻ ഉമ്മൻചാണ്ടിക്കെതിരേ കേസുകൾ ഉണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ലോകായുക്‌തയുടെ ഔദ്യോഗിക സൈറ്റിൽ നിന്നു ലഭിച്ചെന്നു പറയുന്ന, ഉമ്മൻ ചാണ്ടി പ്രതിയായ പന്ത്രണ്ടു കേസുകളുടെ വിവരം കോടതിക്കു കൈമാറുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.