സൂര്യാതപം: മേയ് 15 വരെ ജാഗ്രതാ നിർദേശം
Friday, April 29, 2016 1:11 PM IST
കൊച്ചി: പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചത് മേയ് 15 വരെ നീട്ടി ലേബർ കമ്മീഷണർ കെ. ബിജു ഉത്തരവായി. സൂര്യാതപം ഏൽക്കാതിരിക്കാൻ പരാമാവധി ജാഗ്രത പുലർത്തണം. പകൽ ജോലി ചെയ്യുന്നവർക്ക് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നു വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ആറു മുതൽ രാത്രി ഏഴു വരെ എട്ടു മണിക്കൂറായി നിജപ്പെടുത്തണം. രാവിലെയും ഉച്ചകഴിഞ്ഞുമുള്ള ജോലിസമയം യഥാക്രമം രാവിലെ 11ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിനു തുടങ്ങുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.