അടൂരിൽ ഷാജുവിന്റെ ഭാര്യയും പത്രിക നൽകി
Friday, April 29, 2016 1:07 PM IST
അടൂർ: അടൂർ മണ്ഡലത്തിൽ യുഡിഎഫ ്സ്‌ഥാനാർഥി കെ.കെ. ഷാജുവിന്റെ ഭാര്യ സീമ ഷാജുവും നാമനിർദേശപത്രിക നൽകി. സംവരണ മണ്ഡലമായ അടൂരിൽ മത്സരിക്കുന്ന ഷാജുവിന്റെ ജാതി ചോദ്യം ചെയ്തു ചില സംഘടനകൾ രംഗത്തുവരികയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണു ഭാര്യ കൂടി പത്രിക നൽകിയിരിക്കുന്നതെന്നു പറയുന്നു. സ്വതന്ത്രയായിട്ടാണ് സീമ പത്രിക നൽകിയിരിക്കുന്നത്. ഷാജുവിനു ഡമ്മിയായി കോൺഗ്രസിൽ നിന്നാരും പത്രിക നൽകിയിരുന്നില്ല. ഭാര്യ മത്സരരംഗത്തുണ്ടാകില്ലെന്ന് ഷാജു പറഞ്ഞു.


ദളിത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി അടൂർ മോഹൻദാസും അടൂർ മണ്ഡലത്തിൽ പത്രിക നൽകി. ഉച്ചകഴിഞ്ഞാണ് അടൂർ മോഹൻദാസും പത്രിക നൽകിയത്. ഷാജുവിന്റെ സ്‌ഥാനാർഥിത്വത്തിനെതിരേ നേരത്തെതന്നെ അടൂർ കോൺഗ്രസിൽ തർക്കങ്ങൾ ഉടലെടുത്തിരുന്നു. മുൻ ദേവസ്വം ബോർഡംഗം കെ.വി. പത്മനാഭൻ വിമതനായി മത്സരിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും കെപിസിസി പ്രസിഡന്റുമായി നടത്തിയ ചർച്ചയേത്തുടർന്ന് അദ്ദേഹം നാമനിർദേശപത്രിക നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.