മൂത്രനാളിയിൽ കുടുങ്ങിയ കമ്പി പുറത്തെടുത്തു
Friday, April 29, 2016 1:02 PM IST
ചങ്ങനാശേരി: പൊൻകുന്നം സ്വദേശി എഴുപത്തിയെട്ടു വയസുകാരന്റെ മൂത്രനാളിയിൽ കുടുങ്ങിയ ഒൻപതു സെന്റിമീറ്റർ നീളമുള്ള കമ്പി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ യൂറോളജി വിഭാഗം തലവൻ ഡോ. കെ.ജി. രഘുനാഥ് പുറത്തെടുത്തു.

മൂന്നു മാസത്തോളമായി പല ആശുപത്രിയിലും മാറിമാറി ഇദ്ദേഹം ചികിത്സ തേടി വരികയായിരുന്നു. രോഗിയോടു യൂറിനറി ഇൻഫ്ക്ഷൻ എന്നാണു പല ഡോക്ടർന്മാരും പറഞ്ഞത്. കഴിഞ്ഞ ദിവസം മൂത്രനാളിയിൽനിന്നു രക്‌തം പുറത്തു വന്നു തുടങ്ങിയപ്പോൾ മക്കളാണ് ഇദ്ദേഹത്തെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ എത്തിച്ചത്. വിശദമായ പരിശോധനകൾക്കൊടുവിൽ ഡോ.രഘുനാഥിന്റെയും അനസ്ത്യേഷ്യയിലെ ഡോ.കുക്കു ജോണിന്റെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സിസ്റ്റോസ്കോപ്പിയിലൂടെ കമ്പി കണ്ടെത്തുകയായിരുന്നു.


കുടക്കമ്പിയുടെ വലുപ്പമുള്ള കമ്പി മൂത്രനാളിയിൽനിന്ന് എട്ടു സെന്റി മീറ്റർ ഉള്ളിൽ മൂത്രസഞ്ചിയിൽ കുടുങ്ങിയിരിക്കുകയായിരുന്നു. രണ്ടറ്റവും വളഞ്ഞ നിലയിൽ കൊളുത്തുപോലെയാണു കമ്പി കാണപ്പെട്ടത്. 45 മിനിറ്റ് നിണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുത്തു. രോഗി സുഖമായി ഇരിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.