സൂര്യാതപമേറ്റു മരിച്ചു
സൂര്യാതപമേറ്റു മരിച്ചു
Thursday, April 28, 2016 1:45 PM IST
പുതുക്കാട്: തൃശൂർ പുതുക്കാട് സൂര്യാതപമേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. ചെങ്ങാലൂർ രണ്ടാംകല്ല് ചക്കാലയ്ക്കൽ പൗലോസ്(59) ആണ് മരിച്ചത്.

കഴിഞ്ഞ 21ന് ഉച്ചസമയത്തു കറന്റ് ബില്ലടച്ചു തിരിച്ചുവരുംവഴി കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്നു തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞാണു മരിച്ചത്. സംസ്കാരം ഇന്നു വൈകുന്നേരം നാലിനു സ്നേഹപുരം സെന്റ് ജോസഫ് ദേവാലയത്തിൽ. ഭാര്യ: ബേബി. മക്കൾ: സബിജോ, മരിയ, ജോസഫ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.