വേനൽമഴ വരുന്നു
Thursday, April 28, 2016 1:45 PM IST
തിരുവനന്തപുരം: വെന്തുരുകുന്ന കേരളത്തെ തണുപ്പിക്കാൻ വേനൽമഴ എത്തുന്നു. മേയ് ഒന്നുമുതൽ സംസ്‌ഥാനത്തു പകുതിയിലധികം സ്‌ഥലങ്ങളിൽ മഴ ലഭിക്കുമെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അഞ്ചിനു ശേഷം ശക്‌തമായ മഴയ്ക്കും സാധ്യതയുണ്ട്.

മഴ പെയ്താൽ അന്തരീക്ഷ ഊഷ്മാവ് രണ്ടു മൂതൽ മൂന്നു വരെ ഡിഗ്രി സെൽഷസ് കുറയുമെന്നാണു കാലാവസ്‌ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

നാളെയും മറ്റന്നാളും കേരളത്തിൽ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ മഴ പെയ്യും. കേരളം, കർണാടക, ആന്ധ്ര, തമിഴ്നാട് സംസ്‌ഥാനങ്ങൾക്കു മുകളിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ പാത്തിയാണു മഴയ്ക്കു കാരണമാകുന്നതെന്നു കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ. കെ. സന്തോഷ് ദീപികയോടു പറഞ്ഞു. മാലദ്വീപിനു മുകളിൽ രൂപംകൊണ്ട ന്യൂനമർദവും കേരളത്തിനു ഗുണകരമാകും.


മഴ എത്തുന്നതിനു മുൻപായി കേരളത്തിൽ കൊടുംചൂട് ഉണ്ടാകുമെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പു മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സംസ്‌ഥാനത്തു പകൽ താപനില ഇന്നും ഉയരാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കൊടുംചൂടിനു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പു മുന്നറിയിപ്പു നൽകുന്നു.

ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില ഡിഗ്രി സെൽഷസിൽ. തിരുവനന്തപുരം 35.00, കൊല്ലം 37.00, പത്തനംതിട്ട 36.09, ആലപ്പുഴ , 36.00, കോട്ടയം 36.05, ഇടുക്കി 36.01, എറണാകുളം 36.02, തൃശൂർ 36.04, പാലക്കാട് 41.07, മലപ്പുറം 35.09, കോഴിക്കോട്39.01, വയനാട് 38.08, കണ്ണൂർ 37.07, കാസർഗോഡ്–37.01.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.