കെഎസ്ആർടിസി ഡ്രൈവർക്കു സൂര്യാതപമേറ്റു
Thursday, April 28, 2016 1:42 PM IST
എടത്വ: വാഹനം ഓടിക്കുന്നതിനിടയിൽ കെഎസ്ആർടിസി ഡ്രൈവർക്കു സൂര്യാതപമേറ്റു. എടത്വ ഡിപ്പോയിലെ ഡ്രൈവർ ചേർത്തല ചെറുവാരണം ശാരദാ മന്ദിരത്തിൽ സി. സുരേഷ് ബാബു(47)വിനാണു സൂര്യാതപമേറ്റത്. ഇന്നലെ രാവിലെ 11ന് ആലപ്പുഴയിലേക്കു സർവീസ് നടത്തുന്നതിടെ അമ്പലപ്പുഴ ഭാഗത്തുവച്ചാണ് സൂര്യാതപമേറ്റത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കടുത്ത ചൂടിന്റെ സാഹചര്യത്തിൽ കെഎസ്ആർടിസി ട്രിപ്പുകൾ പുനഃക്രമീകരിക്കണമെന്നു കെഎസ്ആർടറ്റിഇ അസോസിയേഷൻ എടത്വ യൂണിറ്റ് ആവശ്യപെട്ടു.


രണ്ടുദിവസം മുമ്പ് സൂര്യതാപമേറ്റു ചികിത്സയിലായിരുന്ന കെട്ടിടനിർമാണ തൊഴിലാളിയുടെ നില ഗുരുതരമായി. തലവടി ആനപ്രമ്പാൽ തെക്ക് മുണ്ടകത്തിൽ എം.എസ് തോമസ് (ജോണി–59) ആണ് ഗുരുതരാവസ്‌ഥയിലായത്. നിരണത്തുവച്ചു ചുറ്റുമതിൽ കെട്ടുന്നതിനിടയിലാണ് ഇദ്ദേഹത്തിനു സൂര്യാതപമേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.