വിശ്വകർമ്മ സൊസൈറ്റി യുഡിഎഫിനെ പിന്തുണയ്ക്കും
Thursday, April 28, 2016 1:42 PM IST
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അഖില കേരള വിശ്വകർമ സൊസൈറ്റി സംസ്‌ഥാന നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമുദായത്തിന്റെ പിന്നോക്കാവസ്‌ഥ പഠിക്കാൻ ഡോ.ശങ്കരൻ കമ്മീഷനെ നിയോഗിച്ചതും വിശ്വകർമജർക്കു പെൻഷൻ നല്കിയതും വിശ്വകർമദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിച്ചതും ചാലക്കുടി മണ്ഡലത്തിൽ വിശ്വകർമജനെ യുഡിഎഫ് സ്‌ഥാനാർഥിയാക്കിയതും കണക്കിലെടുത്താണു പിന്തുണ. ബോർഡ്– കോർപറേഷനുകളിലും സമുദായത്തിന് ഉമ്മൻ ചാണ്ടി സർക്കാർ പ്രാതിനിധ്യം നല്കിയിട്ടുണ്ടെന്നും 85,000 അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും യുഡിഎഫ് സ്‌ഥാനാർഥികൾക്കു വോട്ടുചെയ്യുമെന്നും അവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.