സാങ്കേതിക തകരാർ: എയർ ഇന്ത്യ വിമാനം മുടങ്ങി
സാങ്കേതിക തകരാർ:  എയർ ഇന്ത്യ വിമാനം മുടങ്ങി
Thursday, April 28, 2016 1:31 PM IST
തിരുവനന്തപുരം: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ ഇന്ത്യ വിമാനത്തിന്റെ യാത്ര മുടങ്ങി. വിമാനം മുടങ്ങിയിട്ടും യാത്രക്കാരെ പുറത്തിറങ്ങാൻ അനുവദിക്കാതെ വിമാനത്തിനുള്ളിൽ അധികൃതർ പൂട്ടിയിട്ടു. ഇതിനിടെ ഒരു യാത്രക്കാരി വിമാനത്തിനു ള്ളിൽ കുഴഞ്ഞുവീണു. തുടർന്നു യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണു കുഴഞ്ഞുവീണ സ്ത്രീയെ ചികിത്സയ്ക്കായി വിമാനത്തിൽനിന്നു പുറത്തിറക്കിയത്.

ഇന്നലെ വൈകുന്നേരം 5.10നു തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് പോകേണ്ട എയർ ഇന്ത്യയുടെ ഐഎക്സ് 537 നമ്പർ വിമാനത്തിലാണു സാങ്കേതിക തകരാറുണ്ടായത്. യാത്രക്കാർക്ക് രാത്രിയോടെ മറ്റു വിമാനങ്ങളിൽ യാത്രാസൗകര്യമൊരുക്കി. വിമാനത്തിലെ എയർ കണ്ടീഷണർ പ്രവർത്തിക്കാത്തതിനെത്തുടർന്നാണു സംഭവങ്ങൾക്കു തുടക്കമായത്.


ഒരു മണിക്കൂർ കഴിഞ്ഞിട്ടും എസി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞില്ല. എന്നിട്ടും യാത്രക്കാരെ പുറത്തിറക്കാൻ അധികൃതർ തയാറായില്ല. ഇതോടെ യാത്രക്കാർക്കു കഠിനമായ ചൂട് അനുഭവപ്പെട്ടു.

<ആ>എയർ ഏഷ്യാ ഫ്ളൈറ്റ് റദ്ദാക്കി

നെടുമ്പാശേരി: സാങ്കേതിക തകരാറിനെത്തുടർന്ന് 27ന് റദ്ദാക്കിയ ക്വാലാലംപുരിലേക്കുള്ള എയർ ഏഷ്യയുടെ ഫ്ളൈറ്റ് ഇന്നലെയും പുറപ്പെട്ടില്ല. കൊച്ചിയിൽനിന്ന് 27ന് രാത്രി 11.30ന് ക്വാലാലംപുരിലേക്കു പുറപ്പെടേണ്ടിയിരുന്ന ഫ്ളൈറ്റ് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുമെന്ന് അറിയിച്ചിരുന്നെങ്കിലും രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. യാത്രക്കാർ ഹോട്ടലിൽ തങ്ങിയിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.