ശ്രീശാന്തിന്റെ ആസ്തി 7.37 കോടി രൂപ
ശ്രീശാന്തിന്റെ ആസ്തി 7.37 കോടി രൂപ
Thursday, April 28, 2016 1:08 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആസ്തി 7,37,18,212.45 രൂപ. ഭാര്യയുടെ ആസ്തി 82,85,000 രൂപയാണ്. ശ്രീശാന്തിന്റെ കൈവശം 42,500 രൂപയും ഭാര്യയുടെ കൈവശം 35,000 രൂപയുമാണുള്ളത്. ഒരു കോടി 18 ലക്ഷം രൂപ വില വരുന്ന കാറും 2006ൽ ക്രിക്കറ്റ് മത്സരത്തിൽ മാൻ ഒഫ് ദ മാച്ചിന് സമ്മാനമായി ലഭിച്ച, ഇപ്പോൾ 30,000 രൂപ വിലമതിക്കുന്ന മോട്ടോർ ബൈക്കുമുണ്ട്. ഇതു കൂടാതെ ലോകകപ്പിൽ സമ്മാനമായി ലഭിച്ച വജ്രം പതിപ്പിച്ച മെഡലുകളുമുണ്ട്. ഇതിന് എട്ടു ലക്ഷം രൂപ വില വരുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാര്യ ഭുവനേശ്വരി കുമാരിക്ക് 375 പവൻ സ്വർണാഭരണവുമുണ്ട്. ഇതിന് 82,85,000 രൂപ വില കണക്കാക്കുന്നു. ഇടപ്പള്ളി വില്ലേജിൽ 5.26 ആർ ഭൂമി ശ്രീശാന്തിന്റെ പേരിലുണ്ട്. ഇതിന് 5.5 കോടി രൂപ വിലവരും. 1,37,59,096 രൂപയുടെ ബാധ്യതകളുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.