ഓർഗാനിക് ബിപിഎസ് മിനിക്കഥാ മത്സരം തുടങ്ങി
ഓർഗാനിക് ബിപിഎസ് മിനിക്കഥാ മത്സരം തുടങ്ങി
Thursday, April 28, 2016 12:49 PM IST
കൊച്ചി: പരിസ്‌ഥിതിയോടുള്ള സ്നേഹം വെറും 140 അക്ഷരങ്ങളിൽ പ്രകടിപ്പിക്കാൻ മിനിക്കഥാ മത്സരവുമായി ബ്രാൻഡിംഗ് കമ്പനിയായ ഓർഗാനിക് ബിപിഎസ്. ഗ്രീൻസ്റ്റോം എന്ന പേരിൽ നടത്തുന്ന മിനിക്കഥാ മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വി ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും സംഗീത സംവിധായകൻ ജെറി അമൽദേവും ചേർന്നു നിർവഹിച്ചു. സിനിമാതാരം വിനീത് മോഹൻ ഓർഗാനിക് ബിപിഎസ് ന്യൂസ്ലെറ്റർ മീമാംസ പ്രകാശനംചെയ്തു. ഓർഗാനിക് ബിപിഎസിന്റെ നവീകരിച്ച വെബ്സൈറ്റ് കെഎംഎ ജോയിന്റ് സെക്രട്ടറി മാധവ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു.

മനസിലെ കാടത്തം മരിക്കട്ടെ, നമ്മുടെ ലോകം നിലനിൽക്കട്ടെ എന്നതാണ് മിനിക്കഥാ മത്സരത്തിന്റെ പ്രമേയം. മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള എൻട്രികൾ മേയ് 30 വരെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.ീൃഴമിശരയുെ.രീാ എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യാം. വിദഗ്ധ ജൂറി പരിശോധിച്ച് അതിൽനിന്ന് 30 മികച്ച എൻട്രികൾ തെരഞ്ഞെടുത്ത് ഓർഗാനിക് ബിപിഎസ് വെബ്സൈറ്റിൽ പ്രദർശിപ്പിക്കും. പൊതുജനങ്ങൾക്ക് അവർക്കിഷ്‌ടപ്പെട്ട കഥയ്ക്കു ജൂൺ അഞ്ചു മുതൽ 15 വരെ വോട്ടു രേഖപ്പെടുത്താൻ അവസരമുണ്ടായിരിക്കും. ജൂറി നൽകിയ മാർക്കും ഓൺലൈനിൽ ലഭിച്ച വോട്ടും ചേർത്താണ് അന്തിമവിധി നിർണയിക്കുന്നത്.


ഏറ്റവും മികച്ച മൂന്നു കഥകൾക്ക് 50,000 രൂപയുടെ കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും സമ്മാനിക്കുമെന്ന് ഓർഗാനിക് ബിപിഎസ് മാനേജിംഗ് ഡയറക്ടർ ദിലീപ് നാരായണൻ അറിയിച്ചു.

മത്സരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ീൃഴമിശരയുെ.രീാ/ഴൃലലിെേീൃാ എന്ന വെബ് സൈറ്റിലും 9605483309 എന്ന നമ്പറിലും ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.