അജ്‌ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Thursday, April 28, 2016 11:59 AM IST
കോട്ടയം: കിടങ്ങൂർ –മണർകാട് റോഡിൽ അജ്‌ഞാത വാഹനമിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുമ്മണ്ണൂർ ഏറത്ത് മോഹൻദാസാണ്(പ്രസാദ്–49) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ കിടങ്ങൂർ –മണർകാട് റോഡിൽ കിടങ്ങൂർ പാലത്തിൽവച്ചായിരുന്നു അപകടം. ബൈക്കിനു പിന്നിൽ അമിത വേഗതയിലെത്തിയ ടോറസ് ലോറിയിടിച്ചശേഷം നിർത്താതെപോകുകയായിരുന്നുവെന്ന് സംശയിക്കുന്നു.


ബൈക്കിൽനിന്നു തെറിച്ചുവീണ മോഹൻദാസിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇടിച്ചുവീഴ്ത്തിയശേഷം നിർത്താതെപോയ വാഹനത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരുകയാണ്.
സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.ഭാര്യ: സുജ പുതുപ്പള്ളി പിണ്ണാക്കുമല കുടുംബാംഗം. മക്കൾ: അഞ്ജലി, അർച്ചന, ആദിത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.