ജയിംസ് ഇലവുങ്കലിന് അംബേദ്കർ ദേശീയ പുരസ്കാരം
ജയിംസ് ഇലവുങ്കലിന് അംബേദ്കർ ദേശീയ പുരസ്കാരം
Thursday, April 28, 2016 11:40 AM IST
ചങ്ങനാശേരി: ഡോ.അംബേദ്കറുടെ 125–ാം ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ മെത്രാൻ സമിതിയുടെ എസ്സി, എസ്ടി കമ്മീഷൻ ഡോ.അംബേദ്കറുടെ പേരിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരത്തിന് ജയിംസ് ഇലവുങ്കലിനെ തെരഞ്ഞെടുത്തു. മേയ് 23–ന് ഡൽഹിയിൽ നടക്കുന്ന ദേശീയ സെമിനാറിൽ പുരസ്കാരം സമ്മാനിക്കും. ക്രൈസ്തവരുടെ പുരോഗതിക്കായി നടത്തിവരുന്ന വിവിധ പ്രവർത്തനങ്ങളെ വിലയിരുത്തിയാണ് അവാർഡിന് ജയിംസിനെ തെരഞ്ഞെടുത്തത്.


സൗത്ത് ഇന്ത്യ ദലിത് കാത്തലിക് അസോസിയേഷൻ വൈസ്പ്രസിഡന്റ്, ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ എക്സിക്യൂട്ടീവംഗം, ഡിസിഎംഎസ് അതിരൂപത പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. ഡിസിഎംഎസ് മുൻ സംസ്‌ഥാന പ്രസിഡന്റായിരുന്ന ഇദ്ദേഹം ചങ്ങനാശേരി ചെത്തിപ്പുഴ ഇടവകാം ഗമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.