ഓട്ടിസം മെഡിക്കൽ ക്യാമ്പ് ഒന്നിന് ചങ്ങനാശേരിയിൽ
Thursday, April 28, 2016 11:40 AM IST
ചങ്ങനാശേരി: ഓട്ടിസ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഒന്നിന് ചങ്ങനാശേരി ജിമ്മി പടനിലം സെന്ററിൽ ക്യാമ്പ് നടത്തും. ഇത്തരം കുട്ടികളെ നന്നായി വളർത്താനും അവരിലെ സർഗാത്മകമായകഴിവുകൾ പരിപോഷിപ്പിക്കുന്നതിനെക്കുറിച്ചുമുളള ബോധവത്കരണമാണു ക്യാമ്പിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഓട്ടിസ ചികിത്സാരംഗത്തെ കേരളത്തിലെ പ്രമുഖനും പ്രശസ്തനുമായ ഡോ.സി.പി. അബൂബക്കർ നേതൃത്വം നൽകും. ചാരിറ്റി വേൾഡാണ് ക്യാമ്പിന്റെ സംഘാടകർ. രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ക്യാമ്പ്.


ജിമ്മി പടനിലം സെന്റർ ഫോർ ഡിസെബിലിറ്റീസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ രക്ഷിതാക്കൾ, അധ്യാപകർ, തെറാപ്പിസ്റ്റുകൾ, മനഃശാസ്ത്രജ്‌ഞർ, കൗൺസിലേഴ്സ് തുടങ്ങിയവർക്കും പങ്കെടുക്കാം. ഓട്ടിസം ബാധിതരായ കുട്ടികളുമായി എത്തുന്നവർ കുട്ടികളുടെ മെഡിക്കൽ റിക്കാർഡുകൾ കൊണ്ടുവരേണ്ടതാണെന്നു ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി അറിയിച്ചു. ഫോൺ: 9495587400, 0481–2727225.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.