വെള്ളാപ്പള്ളി എസ്എൻഡിപി ചരിത്രത്തിലെ കോമാളിയെന്നു പി. ജയരാജൻ
Thursday, April 28, 2016 11:12 AM IST
പൂച്ചാക്കൽ: എസ്എൻഡിപിയുടെ ചരിത്രത്തിലെ കോമാളിയാണു വെള്ളാപ്പള്ളി നടേശനെന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ.

ഏതൊരു പ്രസ്‌ഥാനത്തിലും മഹാൻമാരും കോമാളികളും ഉണ്ടാവും എസ്എൻഡിപി പ്രസ്‌ഥാനത്തിലെ കോമാളിയാണ് വെള്ളാപ്പള്ളിയെന്ന് ജയരാജൻ പരിഹസിച്ചു. അരൂർ മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥി എ.എം. ആരിഫിന്റെ പ്രചാരണത്തിന്റെ ഭാഗമായി വടുതലയിൽ സംഘടിപ്പിച്ച രാഷ്ര്‌ടീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻ ചാണ്ടിയുടെ കൂട്ടുകാരനാണ് ആർഎസ്എസെന്നും തനിക്കെതിരേയുള്ള കേസ് ആർഎസ്എസ് കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം പറുഞ്ഞു. ആർഎസ്എസ് സംഘ്പരിവാർ സംഘടനകൾ ലോകത്തു ഭീകരവാദം നടത്തുന്നു.


ഇവർക്കെതിരെ എടുക്കുന്ന കേസുകൾ ഉമ്മൻചാണ്ടി സർക്കാർ പിൻവലിക്കുന്നു. ധാരാളം മുസ്്ലിം യുവാക്കളെ ഭീകരവാദത്തിന്റെപേരിൽ കള്ളകേസിൽ കുടുക്കി അകത്താക്കി. ഇതിനു യുഡിഎഫിനു പങ്കുണ്ട്. ധർമടത്തെ യുഡിഎഫ് സ്‌ഥാനാർഥി കൊലയാളിയാണെന്ന് അദ്ദേഹം പറഞ്ഞു. എം.കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. സി.ബി. ചന്ദ്രബാബൂ, കെ.വി. ദേവദാസ്, ടി.പി. സതീശൻ തുടങ്ങിയവർ സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.