കുടിവെള്ള വിതരണത്തിന് എത്ര പണം വേണമെങ്കിലും നല്കും: അടൂർ പ്രകാശ്
Thursday, April 28, 2016 11:12 AM IST
തിരുവനന്തപുരം: സംസ്‌ഥാനത്തു കൊടുംവരൾച്ച മൂലമുണ്ടാകുന്ന കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് എത്ര പണം വേണമെങ്കിലും സർക്കാർ അനുവദിക്കുമെന്നു മന്ത്രി അടൂർ പ്രകാശ്. ഇതിനായി 13 കോടി രൂപയിലധികം ജില്ലാ കളക്ടർമാർക്ക് നല്കിയിട്ടുണ്ട്. കൂടുതൽ പണം ആവശ്യമുള്ള കളക്ടർമാർ അറിയിക്കുന്നതനുസരിച്ചു പണം അനുവദിക്കുമെന്നും മന്ത്രി അടൂർ പ്രകാശ് പറഞ്ഞു.

രൂക്ഷമായ വരൾച്ച ബാധിച്ചിട്ടുളളതു കാസർഗോഡ്, കൊല്ലം, പാലക്കാട് ജില്ലകളിലാണ്. ജലസ്രോതസുകളിൽ ഉപ്പുവെളളം കയറിയ കാസർഗോഡ് ജില്ലയിൽ റിവേഴ്സ് ഓസ്മോസിസ് പ്ലാന്റുകൾ സ്‌ഥാപിക്കാൻ നടപടി സ്വീകരിക്കും. കൂടുതൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിനായി ആറു ജില്ലകളിൽ നിന്നുളള റിഗ്ഗുകളും ജിയോളജിസ്റ്റുകളെയും കാസർഗോഡ് നിയോഗിക്കും.


കാസർഗോഡ് ജില്ലയിലെ വരൾച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ. കുര്യനെ ചുമതലപ്പെടുത്തി. കൊല്ലം ടൗൺ, പന്മന തുടങ്ങിയ പ്രദേശങ്ങളിൽ തെന്മല ഡാമിൽനിന്ന് കുടിവെള്ളമെത്തിക്കാൻ നടപടി തുടങ്ങി.

മേയ് മൂന്നോടെ ഈ മേഖലയിലെ കുടിവെളള ക്ഷാമം പൂർണമായി പരിഹരിക്കും. തെന്മല ഡാമിൽനിന്നും കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്കുളള കനാലുകളിൽ വെള്ളം തുറന്നു വിടും. പാലക്കാട് ജില്ലയിൽ മലമ്പു ഴഡാമിൽനിന്നുളള വെള്ളം കുടിവെള്ള ആവശ്യത്തിനു മാത്രം വിനിയോഗിക്കാനും തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.