ദീപിക എഡ്യൂക്കേഷണൽ ഫെയർ ബ്രൈറ്റ്പാത്ത് 2016 മേയ് രണ്ടിന്
ദീപിക എഡ്യൂക്കേഷണൽ ഫെയർ ബ്രൈറ്റ്പാത്ത് 2016 മേയ് രണ്ടിന്
Wednesday, April 27, 2016 1:59 PM IST
<ആ>സ്വന്തം ലേഖകൻ

കോട്ടയം: ഉന്നത വിദ്യാഭ്യാസരംഗത്തെ പുതിയ കോഴ്സുകളെയും പ്രവണതകളെയും അടുത്തറിയാൻ ദീപിക ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിൽ ദീപിക എഡ്യൂക്കേഷണൽ ഫെയർ– ബ്രൈറ്റ് പാത്ത് 2016 മേയ് രണ്ടിനു കോട്ടയത്തു നടക്കും. കോട്ടയം മാമ്മൻമാപ്പിള ഹാളിൽ രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് വിദ്യാഭ്യാസ മേള. എൻജിനിയറിംഗ് കോളജുകൾ ഉൾപ്പെടെ പ്രമുഖ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും വിദഗ്ധരും മേളയിൽ പങ്കെടുക്കും. പ്ലസ്ടുവിനു പഠിക്കുന്നവർക്കും എൻട്രൻസ് പരിശീലിക്കുന്നവർക്കും പങ്കെടുക്കാം.

കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ഡോ.ജി.രാമചന്ദ്രൻ, ജെസിഐ ഇന്റർനാഷണൽ ട്രെയിനർ പ്രഫ.ടോമി ചെറിയാൻ തുടങ്ങിയവർ നയിക്കുന്ന ക്ലാസുകൾ ഉണ്ടാവും. കേരളത്തിലെ എൻജിനിയറിംഗ് കോളജുകൾ ഇപ്പോൾ പുതുതായി രൂപീകരിക്കപ്പെട്ട കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലാണ്. കെടിയുവിന്റെ പ്രവർത്തനം, പ്രവേശന നടപടി, ബ്രാഞ്ചുകൾ തെരഞ്ഞെടുക്കൽ തുടങ്ങിയവയെ സംബന്ധിച്ചു വിദ്യാർഥികളുടെ സംശയങ്ങൾക്കു ഡോ.ജി.രാമചന്ദ്രൻ മറുപടി നൽകും.


മേളയിൽ പ്രവേശനം തികച്ചും സൗജന്യമാണ്. ഒന്നാംനിര എൻജിനിയറിംഗ്, എംസിഎ, ഹോട്ടൽ മാനേജ്മെന്റ് കോളജുകൾ മേളയ്ക്ക് എത്തും. കരിയർ ശില്പശാല, കരിയർ കൗൺസലിംഗ്, കോളജുകളെക്കുറിച്ചുള്ള ഡിജിറ്റൽ പ്രസന്റേഷൻ, കോളജ് മേധാവികളെ നേരിട്ടു കാണാൻ അവസരം, സ്പോട്ട് അഡ്മിഷൻ, തൊഴിൽസാധ്യതകൾ അടുത്തറിയാൻ വിദഗ്ധരുടെ സാന്നിധ്യം എന്നിവ മേളയുടെ പ്രത്യേകതയാണ്. വിദ്യാർഥികൾക്കൊപ്പം രക്ഷാകർത്താക്കൾക്കും പങ്കെടുക്കാം. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്കു മുൻഗണന. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.റലലുശസമ.രീാ/യു സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387103415, 9349599111.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.