തിലകരാജ് പ്രസിഡന്റ്, ഹരികൃഷ്ണന്‍ ജന.സെക്രട്ടറി
തിലകരാജ് പ്രസിഡന്റ്,  ഹരികൃഷ്ണന്‍  ജന.സെക്രട്ടറി
Sunday, February 14, 2016 1:23 AM IST
പാലക്കാട്: ടി.തിലകരാജിനെ പ്രസിഡന്റായും കെ.സി.ഹരികൃഷ്ണനെ ജനറല്‍ സെക്രട്ടറിയായും പാലക്കാടു നടന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. ടി.വി.മദനമോഹനനാണ് ട്രഷറര്‍.

കെ.ജി.ഹരികുമാര്‍ (പത്തനംതിട്ട), ഡി.വിമല( കൊല്ലം), കെ.ബദറുന്നീസ( മലപ്പുറം) പി.കെ.സതീശ്( കോഴിക്കോട്), പി.വേണുഗോപാല്‍( പാലക്കാട്) എന്നിവരെ വൈസ് പ്രസിഡന്റുമാരായും പി.ഡി.ശ്രീദേവി( കാസര്‍ഗോഡ്), കെ.പി.സന്തോഷ്കുമാര്‍( തിരുവനന്തപുരം), ബി.സുരേഷ്( മലപ്പുറം), കെ.സി. അലി ഇക്ബാല്‍( പാലക്കാട്), എസ്.അജയ്കുമാര്‍( കൊല്ലം) എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.


31 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും 85 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും സമ്മേളനം തെരഞ്ഞെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.