റബര്‍ കര്‍ഷക സംരക്ഷണ നികുതി ഏര്‍പ്പെടുത്തണം: റബര്‍ പഠന കോണ്‍ഗ്രസ്
Sunday, February 14, 2016 1:15 AM IST
പാലാ: സ്വാഭാവിക റബറിന്റെ വി ലയിടിവൂമൂലം വ്യാവസായിക മേ ഖലയ്ക്കുണ്ടായ അസ്വഭാവിക ലാ ഭത്തിന്റെ നിശ്ചിത വിഹിതം കര്‍ ഷകക്ഷേമത്തിനായി തിരിച്ചുപിടിക്കുന്നതിനു കര്‍ഷക സംരക്ഷണ നികുതി ഏര്‍പ്പെടുത്തണമെന്ന് പാലായില്‍ ചേര്‍ന്ന സംസ്ഥാന റബര്‍ പഠന കോണ്‍ഗ്രസ്. ആര്‍പിഎസ് ഭാരവാഹികളും റബര്‍ കര്‍ഷകരും പങ്കെടുത്ത പഠന കോണ്‍ഗ്രസില്‍ ജോസ് കെ. മാണി എംപിയുടെ നിര്‍ദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

അസംഘടിതരായ കര്‍ഷകര്‍ക്കിടയില്‍ ഒരു സര്‍ക്കാര്‍ ധന സഹായ പദ്ധതി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് നടപ്പിലാക്കി മൂന്നരലക്ഷം കര്‍ഷകര്‍ക്ക് മൂന്നുമാസത്തിനുള്ളില്‍ 200 കോടി വകയിരുത്തിയ ഏക പദ്ധതിയാണ് റബര്‍ ഉത്പാദക ഉത്തേജന പദ്ധതിയെ ന്ന് സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിച്ച കെ.എം. മാണി എംഎല്‍എ ചൂണ്ടിക്കാട്ടി. കോട്ടയം ജില്ലയില്‍ 50465 കര്‍ഷകര്‍ക്കായി 17.52 കോടി രൂപ ഈ പദ്ധതിയി ലൂടെ നാളിതുവരെ ലഭിച്ചു. പാലായില്‍ 13336 റബര്‍ കര്‍ഷകര്‍ക്ക് 4.06 കോടി രൂപ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. അമിതമായ ഇറക്കുമതിയാണ് റബര്‍മേഖലയിലെ പ്രതിസ ന്ധിക്ക് കാരണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ച പി.സി. സിറിയക് ഐഎഎസ് പറഞ്ഞു.

പാലാ ഒലിവ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ചേര്‍ന്ന പഠന കോണ്‍ഗ്രസ് അംഗീകരിച്ച പ്രധാന നിര്‍ ദേശങ്ങള്‍: കൃത്രിമ റബര്‍ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന നാശത്തെ കണക്കിലെടുത്ത് കാര്‍ബണ്‍ സെസ് ഏര്‍പ്പെടുത്തുകയും ഈ പണം വൃക്ഷകൃഷിയി ല്‍ ഏര്‍പ്പെട്ടിരിക്കുന്ന റബര്‍കര്‍ഷകര്‍ക്കു വിതരണം ചെയ്യണം. റബര്‍ത്തടിക്ക് സംസ്ഥാനാന്തര കടത്തിന് തടസം നില്‍ക്കുന്ന നിലവിലെ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും റബര്‍ വനവൃ ക്ഷമാണെന്ന കാഴ്ച പ്പാടും ഉപേ ക്ഷിക്കണം. റബര്‍വില ഉയര്‍ത്താന്‍ സാധിച്ചേക്കാവുന്ന സംരക്ഷണ ചുങ്കം ഏര്‍പ്പെടുത്താനുള്ള കര്‍ഷ ക സംഘടനകളുടെ ശ്രമങ്ങളെ അതിനാവശ്യമായ നിയമ, സാങ്കേ തിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍ സ ഹായിക്കണം. റബറിന്റെ അവധിവ്യാപാരം ഉപേക്ഷിക്കണം. നിലവിലെ എല്ലാ റബര്‍ കര്‍ഷകരെയും റബര്‍ ഉത്പാദന ഉത്തേജന പദ്ധ തിയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍പിഎസുകളുടെ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. നിലവിലെ പദ്ധതിയില്‍ ബില്‍ അപ്ലോഡ് ചെയ്യുന്ന സമയം 15 ദിവസത്തില്‍നിന്നും ഒരു മാസമാക്കണം. റബര്‍ തോട്ടങ്ങളുടെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നവിധം ഉത്തേജന പദ്ധതികള്‍ പരിഷ്കരിക്കണം. വിലയിടിവിന്റെ ഇക്കാലത്ത് ആവര്‍ത്തന കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ചെലവുകള്‍ മുഴുവന്‍ നേരിടുന്നതിന് പത്തു വര്‍ഷത്തെ മോറട്ടോറിയത്തോടുകൂടിയ പലിശ രഹിത വാണിജ്യ വായ്പ അനുവദിക്കണം. റബറിനൊപ്പം ഇടവിള കൃഷികള്‍, മത്സ്യ-പച്ചക്കറി-മൃഗസംരക്ഷണ സമ്പ്രദായങ്ങള്‍ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും വേണം. റബര്‍ നടീല്‍ രീതിയില്‍ മാറ്റം വരണം. ഉത്തേജന തുക വിതരണത്തില്‍ മികച്ച നേട്ടം കൈവരിച്ച ജില്ലകളുടെ പ്രവര്‍ത്തന മാതൃക പഠനവിധേയമാക്കുകയും പിന്നാക്ക ജില്ലകളില്‍ അവ പ്രചരിപ്പിക്കുകയും വേണം.


മത-ധര്‍മ സ്ഥാപനങ്ങളുടെ റ ബര്‍ തോട്ടങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കണം. ആര്‍പിഎസുകളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ ഗുണഭോക്താക്കളാക്കുന്നതിന് പ്ളാനിംഗ് ബോര്‍ഡിന്റെ സബ്സിഡി നിബന്ധനകളില്‍ അടിയന്തരമായി മാറ്റം വരുത്തണം. റബര്‍ ഉത്പാദക ഉത്തേജന പദ്ധതിയില്‍ നിലവില്‍ അംഗങ്ങളായ കര്‍ഷ കരും കൂടുതലായി ടാപ്പിംഗിന് തയാറാകുന്ന മുറയ്ക്ക് പദ്ധതിയില്‍ രജിസ്റര്‍ ചെയ്യുന്നതിന് സൌകര്യമൊരുക്കണം. റബറൈസ്ഡ് ബിറ്റുമിന്‍ ടാറിംഗിന് ഉപയോഗിക്കാവുന്ന വിധത്തില്‍ പൊതുമരാമത്ത് വകുപ്പ് റേറ്റ് പുതുക്കി നിശ്ചയിക്കണം. ആര്‍പിഎസുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ആര്‍എസ്എസ് 1, 2, 3 ഗ്രേഡ് ഷീറ്റുറബറും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം.

റബര്‍ ഉത്പാദക ഉത്തേജന പദ്ധതിയില്‍ 751312 ബില്ലുകളില്‍ 196.36 കോടിരൂപ അനുവദിച്ച ഗവ ണ്‍മെന്റിനെ പഠന കോണ്‍ഗ്രസ് അഭിനന്ദിച്ചു. റബര്‍ പ്രതിസന്ധി യെ സംബന്ധിച്ച് ജയിംസ് വടക്കന്‍ എഴുതിയ “ഉപജീവന റബര്‍ അതിജീവന ചിന്തകള്‍’ എന്ന പുസ്ത കം സമ്മേളനത്തില്‍ പ്രകാശനം ചെയ്തു. കെ. എം. മാണി എംഎ ല്‍എ, ജോസ് കെ. മാണി എംപി, പി.സി. സിറിയക് ഐഎഎസ്, പയസ് സ്കറിയ പൊട്ടംകുളം, ജോം ജേക്കബ്, ജോസി കൊച്ചുകുടി, ബാബു ജോസഫ്, കെ.എസ്. മാത്യു, വി.യു. ജോസഫ്, ബിന്നി ചോക്കാട്ട്, അഡ്വ. എം.കെ. ഗോപാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.