ദൈവവിളി കമ്മീഷന്‍ വാര്‍ഷികം നടത്തി
Sunday, February 14, 2016 12:42 AM IST
കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ദൈവവിളി കമ്മീഷന്റെ വാര്‍ഷിക പൊതുയോഗം പിഒസിയില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.വിന്‍സന്റ് സാമുവല്‍ ഉദ്ഘാടനംചെയ്തു. ആഗോള പ്രേഷിതമേഖലകളില്‍ കേരളത്തില്‍നിന്നുള്ള സമര്‍പ്പിതര്‍ നിസ്തുല സേവനമാണു ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട് അധ്യക്ഷതവഹിച്ചു. ഫാ. പോള്‍ കോടാനൂര്‍, ഫാ. രാജു ചക്കനാട്ട്, സിസ്റര്‍ ശ്രുതി ജോസ്, സിസ്റര്‍ സെലിന്‍ തെന്നാട്ട് എന്നിവര്‍ പ്രസംഗിച്ചു. കെവിഎസ്സിയുടെയും കെസിബിസി വൊക്കേഷന്‍ കമ്മീഷന്റെയും സംയുക്ത സമ്മേളനത്തില്‍ ഫാ. ജെയ്സണ്‍ കൂനംപ്ളാക്കല്‍, സിസ്റര്‍ ശാശ്വത, സിസ്റര്‍ സെലിന്‍ തെന്നാട്ട്, സിസ്റര്‍ മോളി എന്നിവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.