ബജറ്റ്: പ്രതിപക്ഷ ആരോപണം ശരിയല്ലെന്നു മുഖ്യമന്ത്രി
ബജറ്റ്: പ്രതിപക്ഷ ആരോപണം ശരിയല്ലെന്നു മുഖ്യമന്ത്രി
Sunday, February 14, 2016 12:16 AM IST
കൊച്ചി: ബജറ്റ് അവതരണം സംബന്ധിച്ച പ്രതിപക്ഷം ആരോപണം ശരിയല്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുന്‍പ് തോമസ് ഐസക് ധനമന്ത്രി ആയിരുന്നപ്പോഴും സമ്പൂര്‍ണ ബജറ്റ് തന്നെയാണ് അവതരിപ്പിച്ചിരുന്നത്.

തെരഞ്ഞെടുപ്പിനുമുമ്പ് സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതു പുതിയ കാര്യമല്ലെന്നും അദ്ദേഹം ആലുവ പാലസില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കാന്‍സര്‍ സെന്ററുകള്‍ക്കായി 49 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ ഉടന്‍ നിയമിക്കും. രാവിലെ എട്ടരയോടെ കൊച്ചിയില്‍ എത്തിയ മുഖ്യമന്ത്രി ആലുവാ പാലസില്‍ മന്ത്രി കെ. ബാബു ബെന്നി ബഹനാന്‍ എംഎല്‍എ എന്നിവരുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തി. പത്തേകാലോടെ മുഖ്യമന്ത്രി മലപ്പുറത്തേക്കു പോയി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.