കെ.സി. രാജഗോപാല്‍ കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍
കെ.സി. രാജഗോപാല്‍ കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍
Saturday, February 13, 2016 1:01 AM IST
കൊച്ചി: കേരള മീഡിയ അക്കാദമിയുടെ വൈസ് ചെയര്‍മാനായി മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ കെ.സി. രാജഗോപാലിനെ ജനറല്‍ കൌണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. അക്കാദമി കോണ്‍ഫറന്‍സ് ഹാളില്‍ ചെയര്‍മാന്‍ സെര്‍ജി ആന്റണിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.

അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്ക് ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണാമൂര്‍ത്തി, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എസ്. ബിജു, മീഡിയ വണ്‍ ന്യൂസ് എഡിറ്റര്‍ എന്‍.പി. ജിഷാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

വിവിധ ഉപസമിതികളിലേക്കു തെരഞ്ഞെടുക്കപ്പെട്ടവര്‍: ഫാ. ബോബി അലക്സ് മണ്ണംപ്ളാക്കല്‍ (ചീഫ് എഡിറ്റര്‍, ദീപിക), കെ.സി. രാജഗോപാല്‍, വി.വി. ദക്ഷിണാമൂര്‍ത്തി, ബേബി മാത്യു (മാനേജിംഗ് ഡയറക്ടര്‍, ജീവന്‍ ടിവി), ജോസ് പനച്ചിപ്പുറം (അസോസിയേറ്റ് എഡിറ്റര്‍, മലയാള മനോരമ), എസ്. ബിജു, മധു ആര്‍. ബാലകൃഷ്ണന്‍ (എക്സിക്യൂട്ടീവ് എഡിറ്റര്‍, കേരളശബ്ദം), ചെറുകര സണ്ണി ലൂക്കോസ് (സ്പെഷല്‍ കറസ്പോണ്ടന്റ്, കേരളശബ്ദം), ജോര്‍ജ് പൊടിപ്പാറ (സ്പെഷല്‍ കറസ്പോണ്ടന്റ്, മാതൃഭൂമി), ദീപക് ധര്‍മടം (റീജണല്‍ðചീഫ്, അമൃത ടിവി), എന്‍.പി. ജിഷാര്‍, കെ. ബിവിന്‍ പീറ്റര്‍(റീജണല്‍ ബ്യൂറോ ചീഫ്, ജയ്ഹിന്ദ് ടിവി), ലേബി സജീന്ദ്രന്‍ (സ്പെഷല്‍ കറസ്പോണ്ടന്റ്, മാതൃഭൂമി ന്യൂസ്), ശ്രീദേവി പിള്ള (പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ്, മനോരമ ന്യൂസ്), അക്കാദമി സെക്രട്ടറി എ.എ. ഹക്കിം, അസി. സെക്രട്ടറി കെ.ആര്‍. പ്രമോദ് കുമാര്‍ എന്നിവരാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.