വിവരാവകാശ കമ്മീഷണര്‍: സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടി
Saturday, February 13, 2016 12:52 AM IST
കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ ഒഴിവ് നികത്താന്‍ ഒരുമാസം കൂടി സമയം നീട്ടി നല്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. മുഖ്യമന്ത്രിക്കു പുറമേ പ്രതിപക്ഷ നേതാവും വ്യവസായ മന്ത്രിയും ഉള്‍പ്പെട്ട സമിതിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്. പ്രതിപക്ഷ നേതാവിന്റെയും വ്യവസായ മന്ത്രിയുടെയും രാഷ്ട്രീയ തിരക്കു കാരണം സമിതി യോഗം കൂടാന്‍ കഴിഞ്ഞില്ലെന്നും ഈ മാസം 22നകം യോഗം ചേരാന്‍ നിശ്ചയിച്ചിട്ടുണ്െടന്നും സര്‍ക്കാര്‍ അപേക്ഷയില്‍ പറയുന്നു. മാര്‍ച്ച് ഏഴിനകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.


വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം വൈകരുതെന്നു ചൂണ്ടിക്കാട്ടി എം.എ. പൂക്കോയ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് ഒരു മാസം സമയം നല്‍കിയിരുന്നു. കഴിഞ്ഞ ഏഴിന് ഈ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.