സീബ്രാലൈനില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കണമെന്ന് ഹര്‍ജി
Friday, February 12, 2016 12:31 AM IST
കൊച്ചി: വികലാംഗര്‍ക്കും അന്ധര്‍ക്കും റോഡ് മുറിച്ചുകടക്കുന്നതിനായി സീബ്രാലൈനുകളില്‍ വാഹനങ്ങളുടെ വേഗം കുറയ്ക്കാന്‍ ഉത്തരവ് ആവശ്യപ്പെട്ടു തിരുവനന്തപുരം സ്വദേശി വെഞ്ഞാറമ്മൂട് എം. സിയാദ് ഹൈക്കോടതിയെ സമീപിച്ചു. കാല്‍നടയാത്രക്കാര്‍ക്കായുള്ള സീബ്രാലൈനുകള്‍ക്ക് 50 മീറ്റര്‍ മുമ്പ് വാഹനങ്ങളുടെ വേഗം മണിക്കൂറില്‍ 10 കിലോമീറ്ററായി കുറയ്ക്കുന്നതിനു നടപടി വേണമെന്നു ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.