ഗുലാം നബി ആസാദ് എത്തി
Friday, February 12, 2016 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പു സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എഐസിസി പ്രതിനിധിയായി ഗുലാം നബി ആസാദ് എത്തി. വിവിധ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ചു വിവിധ നേതാക്കള്‍ ഗുലാം നബി ആസാദിനെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി.

നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയ സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദ റിപ്പോര്‍ട്ടാകും ഗുലാം നബി ആസാദ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനു സമര്‍പ്പിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.