പാസ്ററല്‍ കൌണ്‍സില്‍ സമ്മേളനവും ഭരണഘടനാ പ്രകാശനവും നാളെ
Friday, February 12, 2016 12:19 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ 13-ാമത് പാസ്ററല്‍ കൌണ്‍സിലിന്റെ പത്താമത് സമ്മേളനം നാളെ അസംപ്ഷന്‍ കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ 9.45 മുതല്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തും.

പാസ്ററല്‍ കൌണ്‍സിലിന്റെ പരിഷ്കരിച്ച ഭരണഘടനയുടെ പ്രകാശനം മാര്‍ ജോസഫ് പെരുന്തോട്ടം ചാന്‍സലര്‍ റവ.ഡോ. ടോം പുത്തന്‍കളത്തിന് നല്‍കിയും ഡയറക്ടറിയുടെ പ്രകാശനം മാര്‍ ജോസഫ് പവ്വത്തില്‍ പിആര്‍ഒ പ്രഫ. ജെ.സി. മാടപ്പാട്ടിന് നല്‍കിയും നിര്‍വഹിക്കും. പ്രവാസികളായ യുവജനങ്ങളും കുടുംബങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെപ്പറ്റിയും അതിരൂപത അവര്‍ക്കു നല്കേണ്ട പ്രത്യേക ശ്രദ്ധയെസംബന്ധിച്ചും ജോസ് ജേക്കബ് കുറുമ്പനാടം വിഷയാവതരണം നടത്തും. കാലിക പ്രസക്തിയുള്ള മറ്റ് വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.


റവ.ഡോ. ജോസഫ് മുണ്ടകത്തില്‍, റവ.ഡോ. മാത്യു വെള്ളാനിക്ക ല്‍, റവ.ഡോ. മാണി പുതിയിടം, റ വ.ഡോ. ജയിംസ് പാലയ്ക്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, അഡ്വ. ജോജി ചിറയില്‍, ജോസഫ് മറ്റപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.