ബിജെപി നേടുന്ന വോട്ടുകള്‍ എല്‍ഡിഎഫിനു ദോഷമാകില്ല: പിണറായി
ബിജെപി നേടുന്ന വോട്ടുകള്‍ എല്‍ഡിഎഫിനു ദോഷമാകില്ല: പിണറായി
Friday, February 12, 2016 12:17 AM IST
പത്തനംതിട്ട: ബിജെപി നേടുന്ന വോട്ടുകള്‍ ഒരു നിയോജകമണ്ഡലത്തിലും എല്‍ഡിഎഫിനു ദോഷം ചെയ്യില്ലെന്നും എന്നാല്‍ എല്‍ഡിഎഫിന്റെ മുന്നേറ്റം തടയാന്‍ യുഡിഎഫ് - ബിജെപി സഖ്യത്തിനു സാധ്യതയുള്ളതായും സിപിഎം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പഴയ വടകര, ബേപ്പൂര്‍ സഖ്യങ്ങള്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ഉടലെടുത്തേക്കാം. കുമ്മ നം പ്രസിഡന്റായപ്പോള്‍ 70 സീറ്റു നേടുമെന്ന് പറഞ്ഞ ബിജെപി ഇപ്പോള്‍ 10 സീറ്റെന്നാണ് പറയുന്നത്. രാഷ്ട്രീയ നേതാക്കള്‍ മതനേതാക്കളെ പ്രീണിപ്പിക്കുകയാണെന്ന ആരോപണം കുമ്മനം എല്ലാവരുടെയും കാലുപിടിക്കാന്‍ പോയതോടെ പ്രസക്തമല്ലാതായി. ബംഗാളില്‍ തെരഞ്ഞെടുപ്പിനു മുമ്പ് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെട്ട വിശാല മതനിരപേക്ഷ സഖ്യത്തിനു സാധ്യതയില്ല. രണ്ടുമാസ ത്തേക്ക് തമ്മിലടി നിര്‍ത്തിവയ്ക്ക ണമെന്നു പറഞ്ഞ രാഹുല്‍ഗാന്ധി അഴിമതിയില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസുകാരോടു പറഞ്ഞിട്ടില്ല. ദേശീയതലത്തില്‍ അഴിമതി കണ്ടുവന്ന രാഹുല്‍ഗാന്ധിക്ക് അഴിമതി ചോദ്യം ചെയ്യാനാകി ല്ലെന്നും പിണറായി പറഞ്ഞു.


നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ പ്രസംഗം ഭരണപക്ഷാംഗങ്ങള്‍ തടസപ്പെടുത്തിയത് ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

സംഘ്പരിവാര്‍ മെനഞ്ഞെടുത്ത സാങ്കല്പിക കഥകള്‍ ഉപയോഗിച്ച് സിബിഐ നിഗമനങ്ങളിലെത്തുന്നത് രാജ്യത്തിനു തന്നെ ആ പത്താണ്. കതിരൂര്‍ മനോജ് വധ ക്കേസില്‍ സിബിഐയെ ഉ പയോഗിച്ച് പി. ജയരാജനെ കേസില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തിയത്. കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് പങ്കെടുത്ത യോഗത്തിലെ തീരുമാനവും അവര്‍ ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷായ്ക്കു നല്‍കിയ കത്തുമാണ് സിബിഐ നിഗമനങ്ങളിലുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.