മഞ്ഞനിക്കരയില്‍ ഇന്നു തീര്‍ഥാടകസംഗമം
Friday, February 12, 2016 12:17 AM IST
പത്തനംതിട്ട: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവയുടെ 84-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച തീര്‍ഥാടകസംഗമം ഇന്നു നടക്കും. പ്രാര്‍ഥനയില്‍ അഭയം തേടി നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു പുറപ്പെട്ട തീര്‍ഥാടകസംഘങ്ങള്‍ ഇന്നു രാവിലെ മുതല്‍ കബറിങ്കലെത്തിത്തുടങ്ങും.

ഉച്ചകഴിഞ്ഞു മൂന്നിന് ഓമല്ലൂര്‍ കുരിശിങ്കല്‍ തീര്‍ഥാടകരെ സ്വീകരിച്ചാനയിക്കും. വടക്ക്, ഹൈറേഞ്ച്, തെക്ക് മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകരെയാണ് ഓമല്ലൂരില്‍ സ്വീകരിക്കുന്നത്. മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വീകരണത്തേ തുടര്‍ന്ന് തീര്‍ഥാടകസംഘം കബറിങ്കലേക്കു നീങ്ങും. വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാര്‍ഥനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാര്‍മികത്വം വഹിക്കും. ആറിനാരംഭിക്കുന്ന പൊതുസമ്മേളനവും തീര്‍ഥയാത്രാ വാര്‍ഷികവും പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രതിനിധി സ്വീഡനിലെ പാട്രിയര്‍ക്കല്‍ വികാരി മാര്‍ ദിയസ്കോറസ് ബെന്യാമിന്‍ അത്താശ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.


ശ്രേഷ്ഠ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. വിവിധ അവാര്‍ഡുകളുടെ വിതരണം എപ്പിസ്കോപ്പല്‍ സൂനഹദോസ് സെക്രട്ടറി ഡോ.ജോസഫ് മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മാര്‍ ദിയസ്കോറസ് എന്നീ മെത്രാപ്പോലീത്തമാര്‍ നിര്‍വഹിക്കും. ആന്റോ ആന്റണി എംപി, എംഎല്‍എമാരായ കെ.ശിവദാസന്‍ നായര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.