ഉറങ്ങിക്കിടക്കവേ ബാര്‍ബര്‍ഷോപ്പ് ഉടമ വെട്ടേറ്റു മരിച്ചു
Friday, February 12, 2016 12:16 AM IST
ആലക്കോട്(കണ്ണൂര്‍): ആലക്കോട് ടൌണിനു സമീപമുള്ള വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗൃഹനാഥന്‍ കോടാലികൊണ്ടുള്ള വെട്ടേറ്റു മരിച്ചു. ആലക്കോട് ടൌണിലെ അപ്പൂസ് ബാര്‍ബര്‍ഷോപ്പ് ഉടമ വാളിപ്ളാക്കല്‍ വി.എന്‍. ശശി (52) ആണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു ഭാര്യ രമയെയും (45) ബാര്‍ബര്‍ഷോപ്പിലെ സഹായിയായ കൃഷ്ണനെയും (62) പോലീസ് കസ്റഡിയിലെടുത്തു. കൃഷ്ണനെ മൊഴി രേഖപ്പെടുത്തിയശേഷം പിന്നീട് വിട്ടയച്ചു. ഇന്നലെ പുലര്‍ച്ചെ ആറോടെയാണു കൊലപാതകവിവരം പുറത്തറിഞ്ഞത്.

താനാണു കൃത്യം നിര്‍വഹിച്ചതെന്നു രമ മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. രമ മാനസികാസ്വാസ്ഥ്യത്തിനു മരുന്ന് കഴിച്ചു വന്നിരുന്നതായും ചോദ്യംചെയ്യലില്‍ പരസ്പര വിരുദ്ധമായിട്ടാണു രമയുടെ മൊഴികളെന്നും പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി 8.30ന് കടയടച്ചശേഷം കടയിലെ സഹായി ഏരുവേശി സ്വദേശി കിഴക്കേവീട്ടില്‍ കൃഷ്ണനൊപ്പമാണു ശശി വീട്ടിലെത്തിയത്. ചില ദിവസങ്ങളില്‍ കൃഷ്ണന്‍ ശശിയുടെ വീട്ടിലാണു താമസിച്ചിരുന്നത്. രാത്രി ശശിയും രമയും തമ്മില്‍ ഉച്ചത്തില്‍ സംസാരിച്ചതു കേട്ടിരുന്നതായി കൃഷ്ണന്‍ പറയുന്നു. രാവിലെ എഴുന്നേറ്റു ശശിയെ വിളിച്ച കൃഷ്ണനോടു താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നു രമ പറയുകയായിരുന്നുവത്രെ.


കൃഷ്ണനാണു സമീപവാസികളെ കൊലപാതക വിവരമറിയിച്ചത്. കിടപ്പുമുറിയിലെ കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ശശിയുടെ മൃതദേഹം. കഴുത്തിനും തലയ്ക്കും വെട്ടേറ്റിരുന്നു. തലയ്ക്കു പലതവണ വെട്ടിയതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. സംഭവമറിഞ്ഞ് ആലക്കോട് എസ്ഐ ടി.വി. അശോകന്റെ നേതൃത്വത്തില്‍ പോലീസെത്തി രമയെയും കൃഷ്ണനെയും കസ്റഡിയിലെടുക്കുകയായിരുന്നു. വെട്ടാന്‍ ഉപയോഗിച്ച കോടാലി മുറിയില്‍നിന്നുതന്നെ പോലീസ് കണ്െടടുത്തു.

സംഭവസമയം ശശിയും രമയും കൃഷ്ണനും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ശരണ്യ, ശ്രുതി എന്നീ രണ്ടു മക്കളാണ് ശശി-രമ ദമ്പതികള്‍ക്കുള്ളത്. രണ്ടുപേരും വിവാഹിതരായി ഭര്‍തൃവീടുകളിലാണുള്ളത്. മരുമക്കള്‍: മുകേഷ് (കൂവോട്), നിഷാന്ത് (ഡല്‍ഹി). ആലക്കോട് സഹകരണ ആശുപത്രിക്കു സമീപമാണ് ശശിയുടെ വീട്.

സംഭവമറിഞ്ഞു നൂറുകണക്കിനാളുകള്‍ വീട്ടുപരിസരത്തു തടിച്ചുകൂടി. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും വീട്ടില്‍ പരിശോധന നടത്തി. മൃതദേഹം ഇന്‍ക്വസ്റിനുശേഷം പോസ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പോലീസ് സര്‍ജന്‍ ഇല്ലാത്തതിനാല്‍ ശനിയാഴ്ചയാണു മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യുകയെന്നു പോലീസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.