വാഹനങ്ങളുടെ അമിതവേഗം തടയാന്‍ കര്‍ക്കശ നടപടി: തിരുവഞ്ചൂര്‍
വാഹനങ്ങളുടെ അമിതവേഗം തടയാന്‍ കര്‍ക്കശ നടപടി: തിരുവഞ്ചൂര്‍
Friday, February 12, 2016 12:16 AM IST
തിരുവനന്തപുരം: വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിച്ച് റോഡപ കടങ്ങള്‍ പരമാവധി കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്െടന്നു ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാ കൃഷ്ണന്‍ നിയമസഭയെ അറിയി ച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വാഹനപ്പെരുപ്പം, അമിതവേഗം, മദ്യലഹരിയിലും അല്ലാതെയുമുള്ള അലക്ഷ്യമായ ഡ്രൈവിംഗ്, വാഹനങ്ങളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത, നിയമത്തെക്കുറിച്ചുള്ള അജ്ഞത തുടങ്ങിയവയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണം. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി ലൈസന്‍സ് കണ്ടുകെട്ടുകയും പിഴ ഈടാക്കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വിട്ടുവീഴ്ചയുണ്ടാകില്ല.

വാഹനങ്ങളുടെ അമിത വേഗം കണ്െടത്താന്‍ സ്പീഡ് ട്രേസറുകളും അത്യാധുനിക റഡാര്‍ സംവിധാനമുള്ള ഇന്റര്‍സെപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്. സ്കൂള്‍ വാഹനങ്ങളിലും ടിപ്പറുകളിലും ഹെവി വാഹനങ്ങളിലും സ്പീഡ് ഗവര്‍ണറുകള്‍ നിര്‍ബന്ധിതമാക്കി.മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡ്രൈവര്‍മാര്‍ക്കായി പ്രത്യേക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. പഞ്ചായത്ത് തലത്തില്‍ രൂപീകരിച്ചിട്ടുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റികള്‍ക്ക് ഗതാഗത സുരക്ഷ വര്‍ദ്ധിപ്പി ക്കുന്ന കാര്യത്തില്‍ ഏറെ സംഭാവന നല്‍കാനാകുമെന്നും മന്ത്രി അറിയിച്ചു.


ഔദ്യോഗിക കണക്ക് പ്രകാരം കേരളത്തില്‍ ദിനംപ്രതി 11 ജീവനുകള്‍ വാഹനാപകടങ്ങളില്‍ പൊലിയുന്നുവെന്ന് തോമസ് ഉണ്ണിയാടന്‍ ചൂണ്ടിക്കാട്ടി. 150 പേര്‍ക്ക് പരി ക്കേല്‍ക്കുകയും ചെയ്യുന്നു. ജീവഹാനി സംഭവിക്കുന്നവരില്‍ ഏറെപ്പേരും ഇരു ചക്ര വാഹന യാത്രികരോ കാല്‍നടക്കാരോ ആണ്. 25 വയസില്‍ താഴെയുള്ളവരും കുടുംബങ്ങളുടെ നെടുംതൂണുകളുമാണ് ഇത്തരക്കാരില്‍ ഏറെപ്പേരുമെന്ന കണ്െടത്തലും ഗൌരവതരമാണ്.

പരിക്കേല്‍ക്കുന്ന പലരും ജീവി തകാലമത്രയും പരസഹായത്തോടെ ജീവിക്കേണ്ടിവരുന്നു. റോഡപകടങ്ങളിലൂടെ നാടിനു നഷ്ടമാകുന്ന ശതകോടികളുടെ സമ്പത്തിനേക്കാള്‍ ഉത്ക്കണ്ഠ പിടിച്ചുപറ്റുന്നതു ജീവഹാനിയും ആരോഗ്യ നഷ്ടവുമെന്നും ഇക്കാരണങ്ങളാല്‍ റോഡുകള്‍ കുരുതിക്കളങ്ങളാകാതിരിക്കുന്നതിന് ശക്തമായ നടപടികള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.