വര്‍ഗീയതയ്ക്കെതിരേ മതേതര ഐക്യം ആഹ്വാനം ചെയ്തു കേരള യാത്ര സമാപിച്ചു
വര്‍ഗീയതയ്ക്കെതിരേ മതേതര ഐക്യം ആഹ്വാനം ചെയ്തു കേരള യാത്ര സമാപിച്ചു
Friday, February 12, 2016 11:38 PM IST
തിരുവനന്തപുരം: രാജ്യത്തു വര്‍ധിച്ചുവരുന്ന വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാന്‍ മതേതര പാര്‍ട്ടിക ളുടെ ഐക്യം ആഹ്വാനം ചെയ്ത് പി.കെ. കുഞ്ഞാലിക്കുട്ടി നയിച്ച മു സ്ലിം ലീഗിന്റെ കേരളയാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ശംഖുമുഖം കടപ്പുറത്തു നടന്ന പ്രൌഢോജ്വലമായ സമാപനസമ്മേളനം മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പ്രഫ. ഖാദര്‍ മൊയ്തീന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു.

മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ആഭ്യന്തര രമേശ് ചെന്നിത്തല, ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, മന്ത്രി ഡോ. എം.കെ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹൈദരബാദ് സര്‍വകലാശാലയില്‍ ദലിത് പീഡനത്തിനു വിധേയനായി ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, സഹോദരന്‍ രാജ വെമുല, രോഹിത് വെമുലയുടെ സുഹൃത്തുക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


കേരളയാത്രയിലൂടെ മുസ്ലിം ലീഗിന്റെ കേരളത്തിലെ വളര്‍ച്ചയെയാണു സൂചിപ്പിക്കുന്നതെന്നു മറുപടി പ്രസംഗം നടത്തിയ ജാഥാ ക്യാപ്റ്റന്‍ പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഘടകകക്ഷി നേതാക്കളായ മന്ത്രി അനൂപ് ജേക്കബ്, എം.വി. ശ്രേയാംസ്കുമാര്‍ എംഎല്‍എ, സി.എഫ്. തോമസ് എംഎല്‍എ, കെ.കെ. ഷാജു, മന്ത്രി വി.എസ്. ശിവകുമാര്‍, എം.കെ. രാഘവന്‍ എം.പി തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.